go

കുട്ടയിലടുക്കി ആഞ്ഞിലിച്ചക്ക: വില ചോദിച്ചു, അതുകേട്ടു ഞെട്ടി...

fruit
ചിത്രം: മനോരമ
SHARE

കോട്ടയം –ഏറ്റുമാനൂർ റോഡരികിൽ കുട്ടയിലടുക്കി വച്ചിരിക്കുന്ന ആഞ്ഞിലിച്ചക്ക കണ്ട് കോട്ടയംകാരുടെ വണ്ടികൾ പടപടേന്നു ബ്രേക്കിട്ടു, വില ചോദിച്ചു, അതുകേട്ടു ഞെട്ടി, ഞെട്ടലടക്കി ചെറു ചിരിയോടെ വണ്ടി വിട്ടു പോയി.

തൃശൂരിൽ നിന്നു വിൽപനയ്ക്കെത്തിച്ചിരിക്കുന്ന ആഞ്ഞിലി അല്ലങ്കിൽ അയണി ചക്കയ്ക്കു വില കിലോയ്ക്ക് 160 രൂപ! കഴിഞ്ഞയാഴ്ച ആലപ്പുഴയിൽ കച്ചവടം നടത്തിയിരുന്ന ഇവർ ഇപ്പോൾ കോട്ടയം റൂട്ടിലാണ് ഉള്ളത്. റമസാൻ നോമ്പായതിനാൽ വിൽപന പ്രതീക്ഷിച്ചതുപോലെ ഇല്ല എന്നും പറയുന്നു.  

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama