go

വെട്ടിക്കാട്ടുമുക്ക് പാലത്തിന്റെ അടിയിൽ ഉറക്കം കെടുത്തി തേനീച്ചക്കൂട്

Kottayam News
യാത്രക്കാർക്ക് ഭീഷണിയായി കോട്ടയം എറണാകുളം റോ‍ഡിൽ വെട്ടിക്കാട്ടുമുക്ക് പാലത്തിൽ കൂടു കൂട്ടിയ തേനീച്ചകൾ
SHARE

തലയോലപ്പറമ്പ് ∙ വെട്ടിക്കാട്ടുമുക്ക് പാലത്തിന്റെ അടിയിൽ കൂട് ഒരുക്കിയിരിക്കുന്ന തേനീച്ചകൾ യാത്രക്കാർക്കു ഭീഷണി ആകുന്നു. വഴിയാത്രക്കാരെ തേനീച്ചകൾ കൂട്ടത്തോടെ ആക്രമിക്കുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. വർഷങ്ങളായി പാലത്തിൽ തേനീച്ച ശല്യം രൂക്ഷമായിട്ടും കൂട് നീക്കം ചെയ്യുന്നതിനു അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഇല്ല. ബൈക്ക് യാത്രികരും കാൽനട യാത്രക്കാരുമാണ് പലപ്പോഴും ആക്രമണത്തിന് ഇരയാകുന്നത്. കൊച്ചു കുട്ടികൾ അടക്കം നിരവധി പേരാണ് ദിവസവും കാൽനടയായി ഈ പാലത്തിലൂടെ സഞ്ചരിക്കുന്നത് ഫുട്പാത്ത് പോലും ഇല്ലാത്ത പാലത്തിലൂടെ തേനീച്ചകളെ ഭയന്ന് ഓടുമ്പോൾ അപകട സാധ്യത കൂടുതലാണ്. തേനീച്ചക്കൂട് നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. .

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama