go

രാത്രി കാർ നിയന്ത്രണം വിട്ടു മറിഞ്ഞു

Kottayam News
കോട്ടയം ടിബി റോഡിൽ രാത്രിയിൽ നിയന്ത്രണം വിട്ട കാർ പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിനു സമീപം മറിഞ്ഞ നിലയിൽ.
SHARE

കോട്ടയം ∙ നിയന്ത്രണം വിട്ട കാർ 8 അടി താഴ്ചയിലേക്കു വീണ് യുവാക്കൾക്ക് പരുക്കേറ്റു. ടിബി റോഡിൽ പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിനു സമീപം നിയന്ത്രണം വിട്ട വാഹനം സംരക്ഷണഭിത്തിയിൽ ഇടിച്ചശേഷം താഴെയുള്ള റോ‍ഡിലേക്കു മറിയുകയായിരുന്നു. കെഎസ്ആർടിസി ഭാഗത്തു നിന്നു വന്ന കാറിലെ ഡ്രൈവറുടെ ശ്രദ്ധ മാറിയതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമികനിഗമനം. ഇന്നലെ പതിനൊന്നരയോടെയായിരുന്നു അപകടം.

ചങ്ങനാശേരി പതിയിക്കൽ മാത്യു സെബാസ്റ്റ്യൻ (25), ചങ്ങനാശേരി കോട്ടപ്പുറം ഡെന്നി ജോസഫ് (25), ചങ്ങനാശേരി ചിറ്റേത്തുകളം കിഷോർ ജോണി (25) എന്നിവർക്കാണ് പരുക്കേറ്റത്. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തു.  അപകടത്തിൽ കാർ ഭാഗികമായി തകർന്നു.   കോട്ടയം ജനറൽ ആശുപത്രിയിലെത്തിച്ച ഇവരെ പ്രാഥമിക ശുശ്രൂഷകൾ നൽകി വിട്ടയച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ല

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama