go

ട്രെയിനിനു മുന്നിൽ കല്ലുവച്ച യുവാവ് പിടിയിൽ

Railway track | Representational image
നാഗ രാജു
SHARE

കോട്ടയം ∙ റെയിൽവേ ട്രാക്കിൽ കല്ലു നിരത്തി അപകടമുണ്ടാക്കാൻ ശ്രമിച്ചതിന് തമിഴ്നാട് സ്വദേശിയെ റെയിൽവേ സുരക്ഷാ സേന (ആർപിഎഫ്) അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഏറ്റുമാനൂരിനു സമീപം കൊച്ചടിച്ചിറ റെയിൽവേ ഗേറ്റിലായിരുന്നു സംഭവം. കൊച്ചുവേളി–ബെംഗളൂരു ഗരീബ്​രഥ് ട്രെയിനിന്റെ എൻജിൻ കല്ലുകൾക്കു മുകളിലൂടെ ഓടി. വലിയ ശബ്ദം കേട്ടു.   ലോക്കോ പൈലറ്റ് ഏറ്റുമാനൂർ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ആർപിഎഫ് അന്വേഷണം ആരംഭിച്ചത്.

തമിഴ്നാട് പുതുക്കോട്ട സ്വദേശി നാഗരാജുവിനെ (22) ഇന്നലെയാണു കോട്ടയം ആർപിഎഫ് അറസ്റ്റ് ചെയ്തത്. അടിച്ചറയിൽ ഹോളോബ്രിക്സ് കമ്പനിയിലെ ജീവനക്കാരനായ ഇയാൾ തമാശയ്ക്കു വേണ്ടിയാണ് ട്രാക്കിൽ കല്ലുവച്ചതെന്നാണ്  പൊലീസിനോടു പറഞ്ഞത്. ട്രെയിൻ യാത്രക്കാരുടെ ജീവനു ഭീഷണിയുണ്ടാക്കുക, റെയിൽവേ സ്ഥലത്ത് അതിക്രമിച്ചു കടക്കുക എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയാണു  കേസ്. പരമാവധി 5 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ആർപിഎഫ് ഇൻസ്പെക്ടർ പവൻകുമാർ റെഡ്ഡി, എഎസ്ഐ എ.വി.അജയഘോഷ്, കോൺസ്റ്റബിൾമാരായ അശോകൻ, ബിപിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

കോട്ടയം ∙ ട്രെയിനെയും റെയിൽപാളത്തേയും തൊട്ടുകളിക്കരുത്. ശക്തമായ നിയമങ്ങളാണു റെയിൽവേയ്ക്കുള്ളത്. റെയിൽവേയുടെ സ്ഥലത്ത് അനുവാദമില്ലാതെ പ്രവേശിക്കുന്നത് അടക്കം കുറ്റമാണ്. പ്രധാന കുറ്റങ്ങളും അവയ്ക്കു ലഭിക്കാവുന്ന ശിക്ഷയും
∙ ട്രെയിനു നേരെ കല്ലെറിയുക– പരമാവധി 5 വർഷം തടവ്
∙ ട്രെയിൻ അപകടത്തിൽപ്പെടും വിധം റെയിൽ‍പ്പാളത്തിൽ തടസമുണ്ടാക്കുക– 5 വർഷം തടവ്
∙ റെയിൽവേയുടെ സ്ഥലത്ത് അതിക്രമിച്ചു കടക്കുക– ഒരു വർഷം തടവ്. 2000 രൂപ പിഴ
∙ റെയിൽവേ ഗേറ്റിൽ അപകടമുണ്ടാക്കുക, കുഴപ്പങ്ങളുണ്ടാക്കുക– 3 വർഷം തടവ്, 10000 രൂപ പിഴ

∙ ട്രെയിൻ തടയൽ– 3 വരെ വർഷം തടവ്. 10,000 രൂപ പിഴ
∙ ട്രെയിൻ യാത്രക്കാർക്കു ശല്യമുണ്ടാക്കുക– 6 മാസം തടവ്, 500 രൂപ പിഴ. (ഒരു ദിവസമെങ്കിലും തടവ് ശിക്ഷയ്ക്കു ശേഷമേ കോടതി കേസ് പരിഗണിക്കൂ)
∙ സ്ത്രീകളുടെ കോച്ചിൽ യാത്ര ചെയ്യുക– 6 മാസം തടവ്, 500 രൂപ പിഴ
∙ റെയിൽവേ ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുക– 6 മാസം തടവ്, 10,000 രൂപ പിഴ (ആക്രമണങ്ങൾ സംസ്ഥാന പൊലീസിനു കൈമാറിയാൽ ഐപിസി അനുസരിച്ചുള്ള ശിക്ഷ ലഭിക്കും)
ആർപിഎഫ് കൺട്രോൾ റൂം: 9995040000 ഹെൽപ് ലൈൻ നമ്പർ: 182

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama