go

വെള്ളപ്പൊക്കം കാണാൻ ആയിരങ്ങൾ; എത്തിയവരിൽ സ്ത്രീകളും കുട്ടികളും

Pala Floods
വെള്ളത്തിൽ മുങ്ങിയ പാലാ നഗരത്തിന്റെ ആകാശ ദൃശ്യം. ചിത്രം പകർത്തിയത് വിഷ്ണു ദിനേശ്
SHARE

പാലാ ∙ വെള്ളപ്പൊക്കം കാണാനായി നാടിന്റെ നാനാ ദിക്കുകളിൽ നിന്നെത്തിയത് ആയിരങ്ങൾ. സ്‌ത്രീകളും കുട്ടികളുമടക്കമുള്ള ആളുകൾ വെള്ളിയാഴ്ച വെളുപ്പിന് മുതൽ പാലായിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ വർഷം 2 തവണ വെള്ളപ്പൊക്കം ഉണ്ടായപ്പോഴും നൂറുകണക്കിനാളുകളാണ് നഗരത്തിലെത്തിയത്. എന്നാൽ കഴിഞ്ഞ വർഷം വെള്ളം ഉയർന്നതിനൊപ്പം ഇത്തവണ എത്തിയില്ല. കൊട്ടാരമറ്റത്ത് കഴിഞ്ഞ തവണ 6 അടിയോളം വെള്ളം ഉയർന്നിരുന്നു.

വള്ളവും ചങ്ങാടവുമെല്ലാം കഴിഞ്ഞ തവണ സജീവമായിരുന്നെങ്കിൽ ഇത്തവണ തീർത്തും കുറവായിരുന്നു. പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് ഇടവഴികളിലൂടെയാണ് വെള്ളം കാണാനായി ഇരുചക്രവാഹനങ്ങളിലും കാറുകളിലുമായി ആളുകൾ എത്തിയത്. കിലോമീറ്ററുകൾ ചുറ്റിയാണ് നഗര പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ വെള്ളം കാണാനായി നഗരത്തിലെത്തിയത്. വെള്ളത്തിലൂടെ കിലോമീറ്ററുകളോളം നടന്ന് അവർ വെള്ളപ്പൊക്കം ആഘോഷിച്ചു.

Pala Floods
വെള്ളത്തിൽ മുങ്ങിയ പാലാ നഗരത്തിന്റെ ആകാശ ദൃശ്യം. ചിത്രം പകർത്തിയത് വിഷ്ണു ദിനേശ്

മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷ പരിശീലന കേന്ദ്രമായ ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെ വിവിധ ഹോസ്റ്റലുകളിൽ താമസിച്ചിരുന്ന വിദ്യാർഥികളെ വെള്ളപ്പൊക്കം മുന്നിൽ കണ്ട് സുരക്ഷിതരായി വീടുകളിലെത്തിച്ചു. കോളജിന്റെയും സമീപത്തെ വിവിധ സ്വകാര്യ ഹോസ്റ്റലുകളിലും താമസിച്ചിരുന്ന 5000ഓളം കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമാണ് ഇത് ആശ്വാസമായി.

8ന് രാവിലെ മുതൽ കോളജ് ബസുകൾക്ക് പുറമെ കെഎസ് ആർടിസി ബസുകളും ടൂറിസ്റ്റ് ബസുകളും വാടകയ്ക്കെടുത്ത് കുട്ടികളെ അവരുടെ സ്ഥലങ്ങളിൽ എത്തിക്കുകയായിരുന്നു. തിരുവനന്തപുരം മുതൽ കാസർകോഡ് വരെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർ വെള്ളപ്പൊക്കത്തിന്റെ കെടുതികൾ ഉണ്ടാകുന്നതിന് മുൻപ് സുരക്ഷിതമായി വീടുകളിൽ എത്താനായതിന്റെ സന്തോഷത്തിലാണ്. കഴിഞ്ഞ വർഷം പ്രളയം സൃഷ്ടിച്ച ബുദ്ധിമുട്ടുകൾ മുന്നിലുള്ളതു കൊണ്ട് ഈ വർഷം സുരക്ഷാ നടപടികൾ മുൻകൂട്ടി സ്വീകരിക്കുകയായിരുന്നെന്ന് ഡയറക്ടർ സെബാസ്റ്റ്യൻ മാത്യു പറഞ്ഞു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama