go

പ്രളയം കൊണ്ടുപോയ ഓഗസ്റ്റ് പതിന്നാലുകൾ

Flood - Kottayam
ഫയൽ ചിത്രം
SHARE

കോട്ടയം ∙ കഴിഞ്ഞ വർഷത്തെ ഓഗസ്റ്റ് 14 പേക്കിനാവായി ഇന്നും മനസ്സിൽ കൊണ്ടുനടക്കുന്ന ഒട്ടേറെപ്പേരുണ്ട് ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകളിൽ. ഈ ഓഗസ്റ്റ് 14ന് അവർ വീണ്ടും ക്യാംപുകളിലാണ്. പ്രളയജലത്തിൽ മുങ്ങിനിവർന്ന് അതിജീവനത്തിലേക്ക് കരകയറാൻ പ്രയത്നിക്കുന്നതിനിടെയാണ് മഴ വീണ്ടും വില്ലനായെത്തുന്നത്.

ജില്ലയിൽ ഏഞ്ചൽവാലി, ഈരാറ്റുപേട്ട, വൈക്കം, കുമരകം, ചങ്ങനാശേരി എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ വർഷം പ്രളയക്കെടുതി ആദ്യം നേരിട്ടത്. കഴിഞ്ഞ പ്രളയത്തിൽ അഴുതമുന്നി, ആറാട്ടുകയം, കണമല, ഇടകടത്തി, കുരുമ്പൻമുഴി എന്നിവിടങ്ങളിലെ കനത്ത മഴ ഒട്ടേറെ വീടുകളെ വെള്ളത്തിലാക്കി. അന്നത്തെ സ്ഥിതി

ഈ വർഷവും ഈ പ്രദേശങ്ങളിൽ ശക്തമായ മഴയാണ്. 500ലേറെപ്പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി.അന്നത്തെ മഴ ശക്തമായതോടെ എസി റോഡ് വെള്ളത്തിൽ മുങ്ങുകയും പെരുന്ന റെഡ് സ്ക്വയറിനു സമീപത്തു നിന്നു വാഹനങ്ങൾ വഴി തിരിച്ചുവിടേണ്ടതായും വന്നു. തോരാതെ പെയ്യുന്ന മഴയിൽ ആവണി, മനയ്ക്കച്ചിറ, പാറയ്ക്കൽ ഭാഗങ്ങളിൽ അപകടകരമായ നിലയിൽ വെള്ളം ഉയർന്നിരുന്നു.

മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും ശക്തമായതോടെ വൈക്കത്തും വെള്ളം കയറി തുടങ്ങി. 15നു വൈകിട്ടോടെ വെള്ളം ഉയർന്നതോടെ ദുരിതാശ്വാസ ക്യാംപുകളുടെ പ്രവർത്തനം ആരംഭിച്ചു. അപ്രതീക്ഷിതമായെത്തിയ വെള്ളത്തിൽ ഒട്ടേറെ കുടുംബങ്ങൾ ഉൾപ്രദേശങ്ങളിൽ കുടുങ്ങി. കുമരകം ഉൾപ്പെടെയുള്ള പടിഞ്ഞാറൻ മേഖലയിൽ കഴിഞ്ഞ വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളിലെല്ലാം ഇത്തവണയും വെള്ളം കയറി. എന്നാൽ, മിക്കയിടത്തും കഴിഞ്ഞ വർഷത്തെ അത്രയും ജലനിരപ്പുയർന്നില്ല.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama