go

കൈ, മെയ് മറന്ന് സഹായം സഹായത്തിന് പൊലീസും

SHARE

പാലാ ∙ കാലവർഷക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി പൊലീസ് സേനയും. സബ് ഡിവിഷനു കീഴിലെ 7 പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും അഭ്യുദയകാംക്ഷികളും ചേർന്ന് നിത്യോപയോഗ സാധനങ്ങൾ, പലവ്യഞ്ജനങ്ങൾ, വസ്ത്രങ്ങൾ, ക്ലീനിങ് വസ്തുക്കൾ എന്നിവ സമാഹരിച്ചു. ശേഖരിച്ച വസ്തുക്കൾ കോട്ടയം പൊലീസ് ക്യാംപിൽ എത്തിച്ചു.

രൂപത സോഷ്യൽ വെൽഫെയർ  സൊസൈറ്റി

പാലാ ∙ പ്രളയ ദുരിതത്തിൽ അകപ്പെട്ടവർക്ക് ആശ്വാസം എത്തിക്കാൻ രൂപത സോഷ്യൽ വെൽഫെയർ സൊസൈറ്റി ഭക്ഷ്യ വസ്തുക്കളും പണവും സമാഹരിക്കുന്നു. മലബാർ മേഖലയിൽ ഉള്ളവർക്ക് ആവശ്യമായ സാധന സാമഗ്രികൾ വാങ്ങുന്നതിനായി അതാതു രൂപതകളുടെ സോഷ്യൽ വർക്ക് വകുപ്പുകളുടെ നേതൃത്വത്തിലാണ് സഹായധനവും വസ്തുക്കളും വിതരണം ചെയ്യുന്നത്.

സ്വയം സഹായ, സ്വാശ്രയ സംഘങ്ങൾ, കർഷകദളം, ഫെഡറേഷൻ, ഫാർമേഴ്‌സ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ ഭവന സന്ദർശനത്തിലൂടെ സമാഹരിക്കുന്ന പണവും ഭക്ഷ്യ വസ്തുക്കളും ഷാലോമിലുള്ള പിഎസ്ഡബ്ല്യുഎസ് ഓഫിസിൽ എത്തിച്ച് രസീത് കൈപ്പറ്റണം. ഫോൺ: 9074556724.

വേൾഡ് മലയാളി  കൗൺസിൽ 

പാലാ ∙ പ്രളയം മൂലം ദുരിതം അനുഭവിക്കുന്നവർക്കായി ആവശ്യ വസ്തുക്കളുടെ ശേഖരണം ആരംഭിച്ചു. വേൾഡ് മലയാളി കൗൺസിൽ കോട്ടയം ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് സമാഹരണം.. കൗൺസിൽ ചെയർമാൻ ജോർജ് കുളങ്ങര ആദ്യ പാക്കേജ് നൽകി. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താൽപര്യമുള്ളവർ 16നകം കിഴതടിയൂർ സഹകരണ ബാങ്ക് ഓഫിസിൽ സഹായങ്ങൾ എത്തിക്കണം. ഫോൺ: 9447324240.

കിഴതടിയൂർ ബാങ്ക് സഹായം കൈമാറി

പാലാ ∙ ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ വ്യാപകമായി ഉണ്ടായ ഉരുൾപൊട്ടലിലും പ്രളയത്തിലും ദുരിതം അനുഭവിക്കുന്നവർക്ക് അടിയന്തര സഹായവുമായി കിഴതടിയൂർ സഹകരണ ബാങ്ക്. 5 .5 ലക്ഷം രൂപയുടെ തുണിത്തരങ്ങളും 1 ലക്ഷം രൂപയുടെ ഭക്ഷ്യ സാധനങ്ങളും ദുരിത ബാധിതർക്കായി ബാങ്ക് കൈമാറി. അഭയം ചാരിറ്റബിൾ ട്രസ്‌റ്റ് ചെയർമാൻ വി.എൻ. വാസവൻ സഹായം ഏറ്റുവാങ്ങി .

റോട്ടറി കലക്‌ഷൻ  സെന്റർ തുറന്നു

പാലാ ∙ വയനാടിനായി കൈകോർക്കാനായി റോട്ടറിയുടെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകളുടെ സഹകരണത്തോടെ പ്രളയ ദുരിതാശ്വാസ കലക്‌ഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. പ്രധാന റോഡിൽ പടിഞ്ഞാറെക്കര കെട്ടിടത്തിലാണ് സെന്റർ. ഇന്നും നാളെയും രാവിലെ 9 മുതൽ 5 വരെ കലക്‌ഷൻ സെന്റർ പ്രവർത്തിക്കും. പുതിയ തുണികൾ, അരി, പയറു വർഗങ്ങൾ എന്നിവ സ്വീകരിക്കും. കലക്‌ഷൻ സെന്ററിന്റെ ഉദ്ഘാടനം ഡോ.തോമസ്  വാവാനിക്കുന്നേൽ നിർവഹിച്ചു. റോട്ടറി പ്രസിഡന്റ് ജോസ് അഗസ്റ്റിൻ, സെക്രട്ടറി ഡോ.സണ്ണി വെട്ടം എന്നിവർ പ്രസംഗിച്ചു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama