go

പ്രളയത്തിൽ ആർപ്പൂക്കരയ്ക്ക് 2 കോടി രൂപയുടെ കൃഷിനാശം

kottayam news
ആർപ്പൂക്കര മണിയാപറമ്പ് പ്രദേശം വെള്ളം കയറിയ നിലയിൽ.
SHARE

ആർപ്പൂക്കര ∙ പ്രളയത്തിൽ പഞ്ചായത്തിൽ 2 കോടി രൂപയുടെ കൃഷിനാശം. കാർഷിക മേഖലയിൽ ആര്യാട്ടൂഴം പാടശേഖരം, തോട്ടുങ്കൽ പടവിൽ പാടശേഖരം എന്നിവിടങ്ങളിൽ മട വീണു. പുത്തൻകരി, പാഴോട്ടുമേക്കരി , ചൂരത്തറ ,കണ്ടമുണ്ടാലിക്കരി, അകത്തേക്കരി, കാട്ടുകരി, കേളക്കരി, വാവക്കാട് എന്നി പാടശേഖരങ്ങളിലെ രണ്ടുമാസം പ്രായമായ നെൽക്കൃഷി മോട്ടർ പ്രവർത്തിപ്പിക്കാൻ കഴിയാത്തതു കാരണം മൂലം മുങ്ങിക്കിടക്കുകയാണ്.  3000 ഏത്തവാഴ, 4000 പലയിനം വാഴകൾ, 2000 ചുവട് കപ്പ , ചേന, പച്ചക്കറി കൃഷി എന്നിവ വെള്ളപ്പൊക്കം മൂലം പൂർണമായും നശിച്ചു.

8 ക്യാംപുകളിലായി 579 കുടുംബങ്ങളിൽ നിന്ന് 1368 ആളുകൾ താമസിക്കുന്നു. 589 പുരുഷൻമാരും 652 സ്ത്രീകളും 127 കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. ഇതിൽ വൃക്കരോഗി, കാഴ്ചവൈകല്യം ഉളളവർ തുടങ്ങിയവരും ഉൾപ്പെടുന്നു. കരിപ്പൂത്തട്ട് സ്കൂളിലെ ക്യാംപിൽ നിന്ന് 3 പേരെ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്കു മാറ്റി. പാചകത്തിന് അസൗകര്യം ഉള്ളതിനാൽ പഞ്ചായത്ത് അധികൃതർ ഭക്ഷണം പാകം ചെയ്ത് എത്തിച്ചുകൊടുക്കുകയാണ്.

kottayam-farmers
മട വീഴ്ച ഉണ്ടായ ആർപ്പൂക്കര ആര്യാട്ടൂഴം പാടശേഖരത്തിലെ കൃഷി സംരക്ഷിക്കാൻ ശ്രമിക്കുന്ന കർഷകർ.

പാടശേഖരങ്ങൾ സംരക്ഷിക്കുന്നതിന് ഭീമമായ തുകയാണ് ചെലവാക്കുന്നത്. വെള്ളം പൊങ്ങിയത് മൂലം ഈ പ്രദേശങ്ങളിലെ കന്നുകാലികൾക്ക് പുല്ലും തീറ്റയും ലഭ്യമാകുന്നില്ല, അതിനാൽ ക്ഷീരകർഷകർക്ക് കന്നുകാലികൾക്ക് കൊടുക്കുന്നതിനു വൈക്കോലും കാലിത്തീറ്റയും ഇല്ലാതെ ബുദ്ധിമുട്ടുകയാണ്.

 ക്രമാതീതമായി വെള്ളം കയറിയതു കൊണ്ട് താറാവ് കർഷകരും പ്രതിസന്ധിയിലാണ്. പലയിടത്തും പഞ്ചായത്ത് റോഡുകൾ വെളളപ്പൊക്കം കാരണം തകർന്നിരിക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ജോസഫിന്റെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama