go

സമൂഹമാധ്യമങ്ങളിൽ വ്യാജൻമാരുടെ ‘ഉരുൾപൊട്ടൽ’; ആശങ്കപ്പെടേണ്ടന്ന് അധികൃതർ

kottayam-wagamon
തലയ്ക്കു മീതേ: കഴിഞ്ഞ ദിവസം മണ്ണിടിച്ചിൽ ഉണ്ടായ തീക്കോയി വാഗമൺ റോഡിലെ കാരിക്കാട് ടോപ്പ് ഭാഗം. ചിത്രം: മനോരമ
SHARE

ഈരാറ്റുപേട്ട ∙ ജാഗ്രതയിൽ മലയോരമേഖല; ഒരുക്കമായി ക്യാംപുകൾ. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതകൾ മുന്നിൽക്കണ്ടാണ് ജില്ലയുടെ കിഴക്കൻ മേഖലയിലെ 4 പഞ്ചായത്തുകളിലെ അപകടസാധ്യതാ മേഖലകളിൽ നിന്ന് ആളുകളെ ക്യാംപുകളിലേക്കു മാറ്റിയത്. തീക്കോയി, തലനാട്, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ പഞ്ചായത്തുകളിൽ ക്യാംപുകൾ തുറന്നു. പ്രാഥമിക കണക്ക് അനുസരിച്ച് 177 കുടുംബങ്ങളിൽ നിന്നായി 601 പേരാണ് ക്യാംപുകളിൽ റജിസ്റ്റർ ചെയ്തത്. ചൊവ്വാഴ്ച രാവിലെ മുതൽ മലയോര മേഖലകളിൽ ശക്തമായ മഴയാണ് ലഭിച്ചത്. ക്യാംപുകളിലേക്കു കഴിഞ്ഞ ദിവസം രാത്രി എത്തിയവർ രാവിലെ വീടുകളിലേക്ക് പോയെങ്കിലും പലരും വൈകിട്ട് തിരിച്ചെത്തി.

kottayam news
തളം കെട്ടുന്ന മാലിന്യം, താളം തെറ്റുന്ന പ്രകൃതി: പാലത്തിന്റെ തൂണിൽ തടഞ്ഞുനിൽക്കുന്ന പ്ലാസ്റ്റിക് കൂന. കോട്ടയം താഴത്തങ്ങാടി പാലത്തിനു മുകളിൽ നിന്നുള്ള മീനച്ചിലാറിന്റെ ദുരന്തക്കാഴ്ച. വെള്ളം പെ‍ാങ്ങുമ്പോൾ പുഴയും കടലും ഇവയെ തിരിച്ചു തീരത്തേക്കു തന്നെ തള്ളും. മണ്ണിൽ നശിക്കാതെ ഇതു പ്രകൃതിക്കു ഭ‍ാരമാകും. ഈ പ്രളയക‍ാലത്തെങ്കിലും നമുക്ക് പ്രകൃതിയോടെ‍ാത്തു നീങ്ങുമെന്ന് പ്രതിജ്ഞ ചെയ്യാം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

മണ്ണിടിച്ചിൽ ഭീഷണിയിൽ റോഡുകൾ

ഈരാറ്റുപേട്ട– വാഗമൺ റോഡിൽ കാരിക്കാട് ടോപ്പിനു സമീപം ഉരുൾപൊട്ടിയ മേഖല ഇപ്പോഴും സുരക്ഷിതമല്ല. ഇവിടെ മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്നു പ്രദേശവാസികൾ പറയുന്നു. വാഗമൺ റോഡിൽ 4 സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ മണ്ണിടിഞ്ഞു വീണത്. തീക്കോയി, തലനാട് എന്നിവിടങ്ങളിലെ പഞ്ചായത്ത് റോഡുകളിലും മണ്ണിടിഞ്ഞു വീണിരുന്നു. ഇവിടങ്ങളിലെ കൃഷി നാശത്തിന്റെ തോത് പൂർണമായും കണക്കാക്കിയിട്ടില്ല. തോട്ടങ്ങളിലും കൃഷിസ്ഥലങ്ങളിലും മണ്ണിടിഞ്ഞ് കിടപ്പുണ്ട്.

വ്യാജൻമാരുടെ ഉരുൾപൊട്ടൽ

അടിവാരം, തലനാട്, തീക്കോയി ഭാഗങ്ങളിൽ ഉരുൾപൊട്ടലുണ്ടായി എന്ന വ്യാജ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പരക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ വിവിധ സ്ഥലങ്ങളിൽ ഉരുൾപൊട്ടി എന്ന തരത്തിലുള്ള സന്ദേശങ്ങളാണ് വാട്സാപ് വഴി പരക്കുന്നത്. പ്രദേശത്ത് ബന്ധുക്കളുള്ള ആളുകൾ വിദേശത്ത് നിന്നുവരെ, സന്ദേശങ്ങൾ സത്യമെന്നു വിശ്വസിച്ച് ആശങ്കപ്പെടുന്ന സാഹചര്യവുമുണ്ടായി. 4 പ‍ഞ്ചായത്തുകളിലെ മുഴുവൻ ആളുകളെയും ഒഴിപ്പിക്കുന്നു എന്ന പ്രചാരണവുമുണ്ടായി. എന്നാൽ മലയിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ മാത്രമാണു മാറ്റിയതെനു പഞ്ചായത്ത്, റവന്യു അധികൃതർ വ്യക്തമാക്കി. പി.സി.ജോർജ് എംഎൽഎയുടെ വോയ്‌സ് ക്ലിപ്പിനു വിശദീകരണം തേടി കലക്ടറെ വിളിച്ചെന്നുള്ള ശബ്ദസന്ദേശവും വ്യാപകമായി പ്രചരിപ്പിക്കുന്നു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama