go

മുളക്കുളം മേഖലയിൽ വെള്ളമിറങ്ങിത്തുടങ്ങി

SHARE

കടുത്തുരുത്തി∙ മഴയുടെ ശക്തി കുറഞ്ഞ് മൂവാറ്റുപുഴയാറിലെ ജലനിരപ്പ് താഴ്ന്നതോടെ മുളക്കുളം മേഖലയിൽ വീടുകളിലെ വെള്ളമിറങ്ങി തുടങ്ങി. മുളക്കുളം ഗവൺമെന്റ് യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലേയും പെരുവ എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലേയും ഭൂരിഭാഗം കുടുംബങ്ങളും ക്യാംപ് വിട്ട് ഇന്നലെ വീടുകളിലേക്ക് മടങ്ങി.

 മുളക്കുളം, മത്സ്യ കോളനി, മൂർക്കാട്ടുപടി പ്രദേശങ്ങളിലെ താമസക്കാരാണു വീടുകളിലേക്ക് മടങ്ങിയത്. മുളക്കുളം ഗവൺമെന്റ് യുപി സ്കൂളിലെ ക്യാംപിൽ 89 കുടുംബങ്ങളിലെ 284 പേരാണ് നാല് ദിവസമായി കഴിഞിരുന്നത്.ഇപ്പോൾ 8 കുടുംബങ്ങളിലെ 27 പേരാണ് ക്യാംപിൽ ഉള്ളത്. പെരുവ എൽപി സ്കൂളിലെ ക്യാംപിൽ മൂർക്കാട്ടുപടി പ്രദേശത്തെ 17 കുടുംബങ്ങളിലെ 54 പേരാണ് കഴിഞ്ഞിരുന്നത്. ഇവിടെ 7 കുടുംബങ്ങളിലെ 24 പേർ കഴിയുന്നുണ്ട്.

ഇവരുടെ വീടുകൾ ഇപ്പോഴും വെള്ളത്തിലാണു. കടുത്തുരുത്തിയിലും കല്ലറയിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഇറങ്ങാത്തതിനാൽ ക്യാംപുകൾ തുടരുകയാണ്. കടുത്തുരുത്തി ആയാംകുടി എൽ പി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ എരുമത്തുരുത്ത്, ആയാംകുടി, ആപ്പുഴ, മാന്നാർ പ്രദേശങ്ങളിലെ 33 കുടുംബങ്ങളിലെ 83 പേരും കല്ലറ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ക്യാംപിൽ മുണ്ടാറിലെ 103 കുടുംബങ്ങളിലെ 169 പേരും എഴുമാന്തുരുത്ത് യുപി സ്കൂളിലെ ക്യാംപിൽ 27 കുടുംബങ്ങളിലെ 94 പേരും കഴിയുന്നുണ്ട്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama