go

ചിന്നക്കാര്യമല്ല ചിഹ്നം; ജയിച്ചാലും ജോസ് ടോം സ്വതന്ത്രൻ

joseph-jose-tom
SHARE

തിരഞ്ഞെടുപ്പു ചിഹ്നം രാഷ്ട്രീയ പാർട്ടികളുടെ വ്യക്തിത്വത്തിന്റെ അടയാളം തന്നെയാണ്.   പാർട്ടികളുടെ അംഗീകാരം സംബന്ധിച്ച വ്യവസ്‌ഥ നിർവചിച്ചിരിക്കുന്നത്  ഇലക്‌ഷൻ സിംബൽസ് (റിസർവേഷൻ ആൻഡ് അലോട്മെൻറ്) ആക്ട് പ്രകാരമാണ്. 

പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച സ്ഥാനാർഥി  വിപ്പ് അനുസരിക്കാൻ ബാധ്യസ്ഥനാണ്. വിപ്പ് അനുസരിച്ചില്ലെങ്കിൽ എംഎൽഎ, എംപി സ്ഥാനം നഷ്ടമാകും. സ്വതന്ത്രചിഹ്നത്തിൽ മത്സരിച്ചു ജയിക്കുന്നവർ‌ക്കു സഭയിൽ സ്വതന്ത്ര നിലപാടു സ്വീകരിക്കാം. 

ജയിച്ചാലും ജോസ് ടോം സ്വതന്ത്രൻ

∙ പാലായിലെ യുഡിഎഫ് സ്ഥാനാർഥി സ്വതന്ത്ര ചിഹ്നത്തിലാണു മത്സരിക്കുന്നത്. ജോസ് ടോം ജയിച്ചു സഭയിലെത്തിയാൽ സ്വതന്ത്രനു ലഭിക്കുന്ന പരിഗണനയേ  ലഭിക്കൂ. 

സഭയിൽ  കേരള കോൺഗ്രസ് എംഎൽഎമാരോടൊപ്പം അദ്ദേഹത്തിന് ഇരിപ്പിടം ലഭിക്കില്ല. 14–ാം കേരള നിയമസഭയുടെ ശേഷിക്കുന്ന ഒരു വർഷം എട്ടു മാസം എന്ന കാലയളവിൽ അദ്ദേഹത്തിന് ഒരു പാർട്ടിയുടെയും അംഗമാകാനാവില്ല. 

ഏതെങ്കിലും പാർട്ടിയിൽ ചേർന്നാൽ നിയമസഭാംഗത്വം നഷ്ടമാകും. അതു കൊണ്ടു തന്നെ കേരള കോൺഗ്രസ് തർക്കത്തിൽ ജോസ് ടോമിന്റെ നിയമസഭാംഗത്വത്തിന്റെ ആനുകൂല്യം ജോസ് കെ.മാണി വിഭാഗത്തിനു ലഭിക്കില്ല. അദ്ദേഹത്തിനു കേരള കോൺഗ്രസിന്റെയോ യുഡിഎഫിന്റെയോ വിപ്പ് നിയമപരമായി ബാധകമല്ല.

ചിഹ്നം അനുവദിക്കുന്നത് 

∙ അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് അവരുടെ ഒൗദ്യോഗിക ഭാരവാഹി വരണാധികാരിക്കു നൽകുന്ന കത്തിന്റെ അടിസ്ഥാനത്തിലാണു ചിഹ്നം അനുവദിക്കുക. സാധാരണ  ജില്ലയിലെ പ്രധാന ഭാരവാഹിയാണു ചിഹ്നം സംബന്ധിച്ചു  കത്തു നൽകുന്നത്. കോൺഗ്രസ്, ബിജെപി സ്ഥാനാർഥികൾക്കു ജില്ലാ പ്രസിഡന്റുമാരാണു കത്തു നൽകാറുള്ളത്.

സിപിഎമ്മിൽ ജില്ലാ സെക്രട്ടറിക്കാണ് അധികാരം. സ്വതന്ത്ര സ്ഥാനാർഥികൾക്കു സ്വതന്ത്ര ചിഹ്നങ്ങളുടെ കൂട്ടത്തിൽ നിന്നാണു  ചിഹ്നം അനുവദിക്കുക.  മുൻഗണനാ ക്രമത്തിൽ 3 ചിഹ്നങ്ങൾ ആവശ്യപ്പെടാം. ലഭ്യത അനുസരിച്ചാണു വരണാധികാരി സ്വതന്ത്രന്മാർക്കു ചിഹ്നം കൊടുക്കുക. 

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama