go

കർഷകർക്ക് താങ്ങായി ഓണസമൃദ്ധി

kottayam-kaduthuruthy-vegetables
ഓണത്തോടനുബന്ധിച്ചു കുറുപ്പന്തറ സംഘ മൈത്രിയിൽ ലേലം ചെയ്ത് വിൽക്കാനായി കർഷകർ എത്തിച്ച ഏത്ത വാഴക്കുലകൾ.
SHARE

കടുത്തുരുത്തി ∙ ഓണക്കാലത്ത് ഉൽപന്നങ്ങൾക്ക് മികച്ച വില നൽകി കർഷകർക്ക് താങ്ങായി കൃഷി വകുപ്പ്. കൃഷിഭവനുകളുടെ നേതൃത്വത്തിൽ തുടങ്ങിയ ഓണ സമൃദ്ധി പദ്ധതിയാണ് കർഷകർക്ക് താങ്ങാവുന്നത്. നാടൻ പച്ചക്കറികളും കാർഷിക വിഭവങ്ങളും വിപണി വിലയിൽ നിന്നും പത്ത് ശതമാനം വില കൂട്ടിയാണ് കൃഷി ഭവനുകൾ സംഭരിച്ച് വിപണനം ചെയ്യുന്നത്. 

വിപണി വിലയെക്കാൾ 30 ശതമാനം വില താഴ്ത്തി കൃഷിഭവനുകളിലൂടെ കർഷകരുടെ നാടൻ പച്ചക്കറികൾ വിൽപന. കർഷകർക്ക് വില അപ്പോൾ തന്നെ ലഭിക്കുമെന്നതും നേട്ടമാണ്. മുൻപ് മൊത്ത വിപണിയിൽ തുച്ഛമായ വിലയ്ക്കാണ് കർഷകർ നാടൻ പച്ചക്കറികൾ വിറ്റിരുന്നത്. മാഞ്ഞൂർ, കടുത്തുരുത്തി,കല്ലറ, മുളക്കുളം, ഞീഴൂർ കൃഷി ഭവനുകളിലും മറ്റ് പഞ്ചായത്ത് കൃഷി ഭവനുകളിലും ടൺ കണക്കിന് പച്ചക്കറികളാണ് ഓണസമൃദ്ധി പദ്ധതിയിൽ കർഷകർ എത്തിച്ചത്. 

വാഴക്കുല, പാവൽ, പടവലം, വള്ളി പയർ, ചേന. ചേമ്പ്, മത്തൻ തുടങ്ങിയവയാണ് കൂടുതലായും എത്തിയത്. ഏത്തക്കായ –53, ചേന –28, പച്ചമുളക്–35, പാവയ്ക്ക –46, പടവലങ്ങ–37, മത്തങ്ങ –14, ഇഞ്ചി –78,പയർ –53 സവാള –26, ഉള്ളി –49 എന്നിങ്ങനെയാണ് കൃഷിഭവനുകളുടെ നേതൃത്വത്തിൽ തുടങ്ങിയ ഓണസമൃദ്ധി പദ്ധതിയിൽ വിൽപന വില.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama