go

ആചാരപ്പെരുമയിൽ മങ്ങാട്ട് ഭട്ടതിരി; വിശ്വാസം തുഴയൂന്നി ചുരുളൻ വള്ളം

kottayam-mangattu-bhattathiry
കുമാരനല്ലൂർ മങ്ങാട്ട്‌ കടവിൽ നിന്ന് പുറപ്പെടാൻ ഒരു‍ങ്ങുന്ന തിരുവോണത്തോണിയുടെ അകമ്പടിക്കുള്ള ചുരുളൻ വള്ളത്തിൽ കയറുന്ന മങ്ങാട്ട് നാരായണ ഭട്ടതിരി ചിത്രം: മനോരമ
SHARE

കോട്ടയം ∙ ആചാര പെരുമയുടെ ഓളത്തിൽ വിശ്വാസത്തിന്റെ തുഴയൂന്നി തിരുവോണത്തോണിയുടെ അകമ്പടിക്കുള്ള ചുരുളൻ വള്ളം കുമാരനല്ലൂർ മങ്ങാട്ട്‌ കടവിൽ നിന്ന് പുറപ്പെട്ടു. മങ്ങാട്ട് നാരായണ ഭട്ടതിരിയാണ് അകമ്പടി തോണിയിൽ യാത്ര ചെയ്യുന്നത്. കാട്ടൂരിൽ നിന്നു തിരുവോണത്തോണിയിൽ ആറന്മുളയ്‌ക്ക് ഓണ വിഭവങ്ങളുമായി പുറപ്പെടും. കാട്ടൂരിൽ വരെ ചുരുളൻ വളളത്തിലാണ് യാത്ര.

മങ്ങാട്ട് ഇല്ലത്തിനു സമീപത്തുള്ള കടവിൽ വള്ളത്തെയും ഭട്ടതിരിയെയും യാത്രയാക്കാൻ നാട്ടുകാരും ബന്ധുക്കളുമടക്കം ഒട്ടേറെ പേർ എത്തിയിരുന്നു. മങ്ങാട്ട് ,കടവിൽ നിന്നു തോട്ടിലൂടെ മീനച്ചിലാറിലെത്തി തുടർന്ന് വേമ്പനാട്ട് കായലിലൂടെയാണ് യാത്ര. 

പമ്പയിലൂടെ 3 ദിവസത്തിനു ശേഷം കാട്ടൂരിലെത്തും. തുടർന്ന് കാട്ടുരിൽ നിന്നുള്ള തിരുവോണത്തോണിയിലാണ് ആറന്മുളയിലേക്കുള്ള യാത്ര.ഓണ വിഭവങ്ങളുമായി കാട്ടൂർ മഹാ വിഷ്‌ണു ക്ഷേത്രക്കടവിൽ നിന്നു ഉത്രാട സന്ധ്യയ്ക്കാണ് തിരുവോണത്തോണി പുറപ്പെടുന്നത്. 

കാട്ടൂർ കരയിലെ 18 തറവാട്ടുകാരും മങ്ങാട്ട് ഭട്ടതിരിയുമാണ് തോണിയിൽ ഉണ്ടാവുക.തിരുവോണനാളിൽ രാവിലെ ആറന്മുള മധുകടവിൽ തോണിയെത്തും. തോണിയിൽ എത്തിക്കുന്ന വിഭവങ്ങൾകൂടി ചേർത്താണ് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ തിരുവോണ സദ്യ. ക്ഷേത്രത്തിൽ അത്താഴപൂജവരെ ഭട്ടതിരിയുടെ കാർമികത്വം ഉണ്ടായിരിക്കും.

തോമസ് ചാഴികാടൻ എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കൗൺസിലർ ജി. ജയകുമാർ, കുമാരനല്ലൂർ ദേവീ ക്ഷേത്രം ഉത്സവ കമ്മിറ്റി കൺവീനർ ബാബുരാജ് കൊച്ചുകാക്കനാട്ട്, പബ്ലിസിറ്റി കൺവീനർ ആനന്ദക്കുട്ടൻ ശ്രീനിലയം തുടങ്ങിയവർ യാത്രാമംഗളം നേരാൻ എത്തിയിരുന്നു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama