go

പൊലീസ് ജീപ്പിനു നേരെ പെട്രോൾ ബോംബേറ് ; 4 പേർ കൂടി അറസ്റ്റിൽ

kottayam news
പൊലീസിനെതിരെ പെട്രോൾ ബോംബെറിഞ്ഞ കേസിൽ അറസ്റ്റിലായ സുധി മിൻരാജ്, ആൽബിൻ കെ. ബോബൻ , ബിബിൻ ബെന്നി
SHARE

ഏറ്റുമാനൂർ ∙ ബൈക്കിന്റെ അമിത വേഗം ചോദ്യം ചെയ്തതിനു വീടു തല്ലിത്തകർത്ത ശേഷം പൊലീസ് ജീപ്പിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഘത്തിലെ 4 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ കോട്ടമുറി പ്രിയദർശനി കോളനിയിൽ താമസിക്കുന്ന അമ്പലത്തറ സുധി മിൻരാജ്(19), കൊച്ചുപുരയ്ക്കൽ ആൽബിൻ കെ ബോബൻ(20), മടപ്പള്ളിൽ ബിബിൻ ബെന്നിയെയും(18), ഒരു കൗമാരക്കാരനെയും ആണ് പിടിച്ചത്. ഇതോടെ കേസിൽ 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ ഉച്ചയ്ക്ക്  ട്രെയിനിൽ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുമ്പോഴാണ് പ്രതികൾ പിടിയിലായത്. 3 പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. നാലു പേരും  ചേർത്തലയിൽ ഓട്ടോ ഡ്രൈവറുടെ കണ്ണിൽ മുളകു പൊടി എറിഞ്ഞു പണം കവർന്ന കേസിലും ഉൾപ്പെട്ടിട്ടുണ്ട്. പണം കവർന്ന കേസിൽ ഒരാൾ ഒളിവിലാണ്. നാലു പേരെയും ഓട്ടോ ഡ്രൈവർ ജോസഫ് മാത്യു ഇന്നലെ തിരിച്ചറിഞ്ഞു. ചേർത്തല ടൗണിൽ നിന്നും കല്ലറക്ക് പോകണമെന്ന് പറഞ്ഞ് ഓട്ടം വിളിച്ച ശേഷം വേദഗിരി കുറുമുള്ളൂർ കനാലിനു സമീപം എത്തിയപ്പോൾ ജോസഫ് മാത്യുവിന്റെ (52) മുഖത്ത് മുളകുപൊടി സ്പ്രേ ചെയ്ത് പണം കവർന്നു.

കഴിഞ്ഞ മാസം 21നു രാത്രിയാണ് അതിരമ്പുഴ കോട്ടമുറി മലപ്പറമ്പിൽ പയസിന്റെ വീട് അക്രമിസംഘം എറിഞ്ഞു തകർത്തത്. ഇവർ കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ കാർ മതിലിൽ ഇടിച്ചു നിന്നു. തുടർന്ന് പുറത്തിറങ്ങിയ അക്രമി സംഘം പൊലീസിന് നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നു. 

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama