go

നിർധനർക്കായി ‘എമേർജിങ് വൈക്കത്തുകാർ’

kottayam news
‘എമേർജിങ് വൈക്കത്തുകാർ’ അംഗങ്ങൾ
SHARE

വൈക്കം ∙ നിർധനർക്ക് കൈത്താങ്ങായി എമേർജിങ് വൈക്കത്തുകാർ എന്ന നവമാധ്യമ കൂട്ടായ്മ. വൈക്കത്തെ ജനകീയ ആതുരസേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഈ കൂട്ടായ്മ തുടങ്ങിയത് 2014 ലാണ്.  വൈക്കം ബാറിലെ അഭിഭാഷകനായ എ. മനാഫായിരുന്നു തുടക്കമിട്ടത്. ചികിത്സാ സഹായ രംഗത്ത് സജീവമായിട്ട് ഏഴു മാസമായി. രക്തദാനം, മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കൽ, നിർധനരായ ആളുകൾക്കു ചികിത്സാ സഹായം നൽകൽ, തുടർ ചികിത്സയ്ക്ക് സഹായം നൽകൽ എന്നിവ ഏറ്റെടുത്തുനടത്തുന്നു.

2 മാസത്തിലൊരിക്കൽ ഗ്രൂപ്പ് അംഗങ്ങളുടെ വരുമാനത്തിൽ നിന്ന് ഒരു വിഹിതം മാറ്റിവച്ചാണ് ചികിത്സാസഹായം പോലുള്ള പ്രവർത്തനം നടത്തുന്നത്. 6 കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയോളം സമാഹരിച്ചു നൽകി. പ്രളയകാലത്ത് 8 ലക്ഷം രൂപയുടെ സാധനങ്ങൾ വൈക്കത്തെ ജനങ്ങളിൽ നിന്നു സമാഹരിച്ചു നിലമ്പൂർ, വയനാട് പ്രദേശങ്ങളിൽ എത്തിച്ചു. പരിസ്ഥിതി സംരക്ഷണം,  ലഹരി വിരുദ്ധ പ്രചാരണം, കലാ സാംസ്കാരിക പ്രവർത്തനം എന്നിവയും സംഘടിപ്പിക്കുന്നു.

ഫോൺ: 9744137999. കാരുണ്യത്തിന്റെ നന്മണിപ്പൂക്കളായി നമുക്കു ചുറ്റും ചിലരുണ്ട്, അല്ലെങ്കിൽ ചില സംഘങ്ങളുണ്ട്. പ്രതിഫലം ഇച്ഛിക്കാതെ ഇവർ കർമം ചെയ്യുന്നു. ഇത്തരം വ്യക്തികളെ, സംഘങ്ങളെ പരിചയപ്പെടുത്തുകയാണ് ഇവിടെ. ഇവരെക്കുറിച്ച് താഴെക്കൊടുത്തിരിക്കുന്ന വാട്സാപ് നമ്പറിലേക്ക് സന്ദേശം അയയ്ക്കൂ. നാടൊട്ടും അറിയട്ടെ  നന്മകൾ. ഫോൺ  7012668149.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama