go

ജനമനസ്സുകളിൽ ചേക്കേറാൻ ജോസ് ടോം

kottayam news
യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം പാലാ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വോട്ടു തേടുന്നു
SHARE

പാലാ ∙ ഓണ തിരക്കുകൾക്കിടെയായിരുന്നു യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്റെ പ്രചാരണം. രാവിലെ 6.30 ന് പ്രചാരണ പരിപാടികൾ ആരംഭിച്ചു. ചക്കാമ്പുഴയിലെ ആശുപത്രി, മഠം, വ്യാപാരികൾ എന്നിവിടങ്ങളിൽ വോട്ട് തേടി. വെള്ളിലാപ്പിള്ളിയിലും ചിറകണ്ടത്തും ദയാഭവനിലും വോട്ട് അഭ്യർഥിച്ചു. ബൈജു ജോൺ, റോയി എലിപ്പുലിക്കാട്ട്, ഡി. പ്രസാദ്, ബേബി ഉഴുത്തുവാൽ തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു. രാമപുരത്ത് വിവിധ സ്ഥാപനങ്ങളിലും എത്തി.

തുടർന്ന് പാലാ കെഎസ്ആർടിസിയിലെത്തി ജീവനക്കാരോടും യാത്രക്കാരോടും വോട്ട് അഭ്യർഥിച്ചു. അധ്യാപക അനധ്യാപകരുടെ ഓണാഘോഷത്തിൽ പങ്കുചേർന്നു. യുഡിഎഫ് യുവജന സംഘടനകളുടെ നേതൃസംഗമത്തിലും എൻഎസ്എസ് വള്ളിച്ചിറ കരയോഗം സംഘടിപ്പിച്ച ഓണാഘോഷത്തിലും പങ്കെടുത്തു. വള്ളിച്ചിറ മേഖലയിലെ വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ചു. കുടക്കച്ചിറ വിദ്യാധിരാജ മഠം സന്ദർശിച്ചു. വിവിധ ഓണാഘോഷ പരിപാടികളിലും വിവാഹ ചടങ്ങുകളിലും പങ്കെടുത്തു.

പാലാ ∙ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന് വോട്ട് തേടി നേതാക്കളുടെ ഭാര്യമാർ. ജോസ് ടോമിന് വോട്ട് അഭ്യർഥിച്ച് ഭാര്യ ജസി ജോസ്, തോമസ് ചാഴികാടൻ എംപിയുടെ ഭാര്യ ആൻ, ജോസ് കെ.മാണിയുടെ ഭാര്യ നിഷ, ജില്ല പഞ്ചായത്തംഗം പെണ്ണമ്മ ജോസഫ് എന്നിവരാണ് വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ചത്. പ്രാദേശിക വനിത ജനപ്രതിനിധികളും ഇവരോടൊപ്പം ഉണ്ടായിരുന്നു. യുഡിഎഫ് വനിത യോഗത്തിൽ ടി.എം.ജേക്കബിന്റെ ഭാര്യ ഡെയ്സിയും ലതിക സുഭാഷും ലീഗ് നേതാവ് സുഹറ മമ്പാടും എത്തിയിരുന്നു.

പാലാ ∙ മീനച്ചിൽ കർത്താക്കന്മാരുടെ അനന്തരാവകാശിയും മുത്തോലി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.കെ.ഭാസ്കരൻ കർത്തയുടെ വസതിയിലെത്തി ജോസ് ടോം അനുഗ്രഹം തേടി.

പാലാ ∙ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന് വോട്ട് തേടി ജോസ് കെ. മാണി എംപി സ്വന്തം വാർഡിലും സമീപ ബൂത്തുകളിലും ഭവന സന്ദർശനത്തിൽ പങ്കാളിയായി. ഒട്ടേറെ പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.

പാലാ ∙ ജോസ് ടോമിന്റെ ഓണാഘോഷം ഇന്ന് ഉച്ചയ്ക്ക് പ്രവർത്തകരോടൊപ്പം. ഒട്ടനവധി സംഘടനകളും യുഡിഎഫ് കമ്മിറ്റികളും ഓണസദ്യയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. എല്ലായിടത്തും ഓടിയെത്തി തിരുവോണ ആഘോഷങ്ങളിൽ പങ്കാളിയാകും.

പൈക ∙ മീനച്ചിൽ മണ്ഡലത്തിലെ ബൂത്ത് കൺവൻഷനുകൾ ആലപ്പുഴ ജില്ല യുഡിഎഫ് ചെയർമാൻ എം. മുരളി ഉദ്ഘാടനം ചെയ്തു. മാത്തുക്കുട്ടി പന്തപ്ലാക്കൽ അധ്യക്ഷത വഹിച്ചു. എ.കെ. ചന്ദ്രമോഹൻ, തോമസ് കല്ലാടൻ, വാഴൂർ സുരേഷ്കുമാർ, ബിജു കുന്നുംപുറം, സേവ്യർ പുല്ലാന്താനി, പ്രസാദ് കൊണ്ടൂപ്പറമ്പിൽ, കെ.പി.ജോസഫ്, സിന്ധു ജെയ്‌ബു, അന്നക്കുട്ടി ജയിംസ്, ബിന്ദു ശ്യാം, പ്രദീപ് ചീരംകാവിൽ, പ്രഫ. മാത്യു നരിതൂക്കിൽ, സോണി ഓടച്ചുവട്ടിൽ, സേതുരാജ്, സുകു വാഴമറ്റം, സേവ്യർ സെബാസ്റ്റ്യൻ, പയസ് തൈപ്പറമ്പിൽ, ജസ്റ്റിൻ ജോൺ എന്നിവർ പ്രസംഗിച്ചു.

പാലാ ∙ നഗരസഭയിലെ 18 ബൂത്തുകളിലും ആദ്യഘട്ട ഭവന സന്ദർശനം പൂർത്തിയാക്കി. പ്രഫ. സതീശ് ചൊള്ളാനി, ആന്റോ പടിഞ്ഞാറേക്കര, ബിജോയി ഏബ്രഹാം ബിജി ജോജോ, ജോബി കുറ്റിക്കാട്ട്, ഷോജി ഗോപി, ബിജു പാലൂപ്പടവിൽ, ആർ. മനോജ്, ബൈജു കൊല്ലംപറമ്പിൽ, ഷാജു തുരുത്തേൽ, എ.എസ്. തോമസ്, ബെറ്റി ഷാജു, ജോജോ കുടക്കച്ചിറ,

ജോൺസി നോബിൾ, വിജയകുമാർ തിരുവോണം, സാവിയോ കാവുകാട്ട്, ജോർജുകുട്ടി ചെറുവളളി, തോമസ് പീറ്റർ, വക്കച്ചൻ മേനാംപറമ്പിൽ, ലീനാ സണ്ണി, ജോയിച്ചൻ പൊട്ടക്കുളം, തോമസ് ആർ.വി. ജോസ്, ലാൽ പുളിക്കക്കണ്ടം, ബിനോയി കണ്ടം, സജീവ് കണ്ടത്തിൽ, ടോണി തൈപ്പറമ്പിൽ, സജോ വട്ടക്കുന്നേൽ, മാത്തുകുട്ടി കണ്ടത്തിപ്പറമ്പിൽ, തോമസുകുട്ടി നെച്ചിക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.

പാലാ ∙ കോൺഗ്രസ് വിചാർ വിഭാഗ് നിയോജക മണ്ഡലം നേതൃയോഗം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.‍ ജില്ല ചെയർമാൻ ഡോ. കെ.എം. ബെന്നി അധ്യക്ഷത വഹിച്ചു. ജോസ് ടോം, ബിജു പുന്നത്താനം, യൂജിൻ തോമസ്, ബി. നാരായണപിള്ള, സി.എച്ച്. ബഷീർ റാവുത്തർ, ഷിജി ഇലവുംമൂട്ടിൽ, ആൻസമ്മ സാബു, പ്രഫ. സതീശ് ചൊള്ളാനി, ബിനോയി കണ്ടത്തിൽ,

ചെറിയാൻ അല്ലോപ്പള്ളി, റോബി ഊടുപുഴ, ഷോജി ഗോപി, പ്രേംജിത്ത് ഏർത്തയിൽ, സന്തോഷ് കുര്യത്ത്, ജോൺസി വാരാച്ചേരി, പി.എൻ.ആർ.രാഹുൽ, തോമസുകുട്ടി നെച്ചിക്കാട്ട്, ബിബിൻ രാജ്, രാജേഷ് കാരക്കാട്ട്, ജോഷി നെല്ലിക്കുന്നേൽ, പി.ജെ.ബൈജു, പി.എ. മത്തായി, ബിജു കദളിയിൽ, ജിജി തെങ്ങുംപള്ളിൽ, ഡെന്നി പാണ്ടിയാൽ, ശ്രീരാഗം രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama