go

മനഃസ്സാക്ഷിയുടെ അംഗീകാരം തേടി കാപ്പൻ

kottayam news
എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പൻ പാലായിൽ വിവാഹ സൽക്കാരത്തിനിടെ വോട്ടു തേടുന്നു
SHARE

പാലാ ∙  3-ാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം മാണി സി.കാപ്പൻ ആരംഭിച്ചു കഴിഞ്ഞു. പരമാവധി ആളുകളെ നേരിൽ കണ്ട് വോട്ട് ഉറപ്പിക്കുന്ന തിരക്കിലാണ് കാപ്പൻ. വ്യക്‌തികളെ നേരിട്ടും സ്‌ഥാപനങ്ങളിലും വോട്ട് തേടുന്ന മാണി സി.കാപ്പൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നേറുകയാണ്. ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാനും മാണി സി.കാപ്പൻ സമയം കണ്ടെത്തുന്നുണ്ട്.

 നഗരത്തിലെ സ്വകാര്യ ജിമ്മിലെത്തി വോട്ട് അഭ്യർഥിച്ചായിരുന്നു പ്രചാരണത്തിനു തുടക്കമിട്ടത്. ളാലം സെന്റ് മേരീസ് മഠത്തിൽ വോട്ടു തേടി. കടപ്പാട്ടൂരിൽ സംഘടിപ്പിച്ച ഓണാഘോഷ ചടങ്ങുകളിൽ പങ്കെടുത്തു. പ്രചാരണ പ്രവർത്തനങ്ങൾ എൻസിപി നേതാക്കളോടൊപ്പം വിലയിരുത്തി. ബെന്നി മൈലാടൂർ, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, ജോസ് കുറ്റിയാനിമറ്റം, താഹ തലനാട് തുടങ്ങിയവർക്ക് പ്രവർത്തനങ്ങൾ സംബന്ധിച്ച് നിർദേശങ്ങൾ നൽകി. ഭരണങ്ങാനം, മീനച്ചിൽ, എലിക്കുളം, കൊഴുവനാൽ, പാലാ മേഖലകളിലും പ്രചാരണം നടത്തി.

പാലാ ∙ മാണി സി.കാപ്പൻ ചെത്തിമറ്റം ദൈവദാൻ സെന്ററിൽ കുടുംബാംഗങ്ങൾക്കൊപ്പം ഓണം ആഘോഷിക്കും. 12.30ന് ദൈവദാൻ സെന്ററിലെ അഗതികൾക്കൊപ്പം ഓണസദ്യ. തുടർന്ന് വിവിധ സ്ഥലങ്ങളിലെ ഓണാഘോഷങ്ങളിൽ പങ്കെടുക്കും. ഇതിനിടെ സ്‌ഥാപനങ്ങൾ സന്ദർശിച്ചും വ്യക്‌തികളെ നേരിൽ കണ്ടും വോട്ടു തേടും.

പാലാ ∙ മാണി സി.കാപ്പന്റെ വിജയം സുനിശ്‌ചിതമാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കോൺഗ്രസ് (എസ്) ജില്ല പ്രവർത്തക യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ല പ്രസിഡന്റ് സജി നൈനാൻ അധ്യക്ഷത വഹിച്ചു. സി.ആർ. വൽസൻ, മാത്യൂസ് കോലഞ്ചേരി, പി.ജി. ഗോപി, പോൾസൺ പീറ്റർ, സന്തോഷ് കുഴിവേലി, ഷമീർ അഞ്ചലിപ്പ, അനിൽ മാടപ്പള്ളി, ബി. ബൈജു, ജോൺസൺ പാളി എന്നിവർ പ്രസംഗിച്ചു.

പാലാ ∙ നിയോജക മണ്ഡലത്തിന്റെ സമഗ്ര പുരോഗതിയാണ് ലക്ഷ്യമെന്ന് എൽഡിഎഫ് സ്‌ഥാനാർഥി മാണി സി.കാപ്പൻ. വിവിധ മേഖലകളിൽ സംഘടിപ്പിച്ച കൺവൻഷനുകളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നഗര കേന്ദ്രീകൃത വികസനത്തിനു പകരം മണ്ഡലത്തിലെ എല്ലാ മേഖലകളിലും വികസനം എത്തിക്കുന്നതിനുള്ള പദ്ധതി പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കും. എല്ലാ പഞ്ചായത്തുകളുടെയും വികസനത്തിനായി പ്രത്യേകം രൂപരേഖ തയാറാക്കുമെന്നും മാണി സി. കാപ്പൻ പറഞ്ഞു.

പാലാ ∙ മാണി സി. കാപ്പന്റെ തിരഞ്ഞെടുപ്പ് അടയാളമായ ക്ലോക്കിന്റെ രൂപത്തിൽ പൂക്കളം നിർമിച്ചത് കൗതുകമായി. എൻസിപി ബ്ലോക്ക് സെക്രട്ടറി സന്തോഷ് തോപ്പിൽ ആണ് വ്യത്യസ്‌തമായ പൂക്കളം നിർമിച്ചത്. തിരഞ്ഞെടുപ്പും ഓണവും ഒരുമിച്ചു വന്നതുകൊണ്ടാണ് പാർട്ടി ചിഹ്‌നത്തിന്റെ രൂപത്തിൽ അത്തപ്പൂക്കളം ഉണ്ടാക്കിയതെന്ന് സന്തോഷ് പറഞ്ഞു. ബിൻസി ജോജി, എയ്‌ഞ്ചൽ ഫ്രാങ്കളിസ്, അന്ന മരിയ, ആരോൺ ജോജി, മരിയാ റോസ് തുടങ്ങിയവർ ചേർന്നാണ് പൂക്കളം തയാറാക്കിയത്.

പാലാ ∙ എൻസിപി ദേശീയ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ മാസ്‌റ്റർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തി. എൻവൈസി ദേശീയ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ, സംസ്‌ഥാന പ്രസിഡന്റ് ഷെനിൻ മന്ദിരാട്, സംസ്‌ഥാന വൈസ് പ്രസിഡന്റ് സമദ് താമരക്കുളം, ട്രഷറർ ഷാജിർ ആലത്തിയൂർ എന്നിവരും പീതാംബരൻ മാസ്‌റ്റർക്കൊപ്പം ഉണ്ടായിരുന്നു.

പാലാ ∙ പ്രളയങ്ങളിൽ ജീവനും സ്വത്തും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ യുഡിഎഫും എൻഡിഎയും ചേർന്ന് തടസപ്പെടുത്തുകയാണെന്ന് ചീഫ് വിപ്പ് കെ. രാജൻ. എഐവൈഎഫ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ജോബി ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ. സെക്രട്ടറി പി.എസ്.എം. ഹുസൈൻ, ദേശീയ വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, ജില്ല സെക്രട്ടറി പി. പ്രദീപ്, ബാബു കെ. ജോർജ്, സണ്ണി ഡേവിഡ്, വി.ടി.തോമസ്, കെ.ബി. അജേഷ്, കെ.ബി. സന്തോഷ് എന്നിവർ പ്രസംഗിച്ചു.

രാമപുരം ∙ കിഴതിരി 4-ാം നമ്പർ ബൂത്ത് കുടുംബയോഗം മന്ത്രി എം.എം.മണി ഉദ്‌ഘാടനം ചെയ്‌തു. ടി.പി. ജയൻ അധ്യക്ഷത വഹിച്ചു. പി.എസ്.രാജൻ, ലില്ലിക്കുട്ടി മാത്യു, സി.ബി. പ്രമോദ്, എം.ടി. ജാന്റീഷ്, എം.ആർ.രാജു, എ.എൻ.സുരേന്ദ്രൻ, കെ.എൻ.രാഘവൻ, കെ.പി.മോഹനൻ, റ്റി.കെ.മോഹനൻ, ജയൻ താഴത്തിടപ്പാട്ട് എന്നിവർ പ്രസംഗിച്ചു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama