go

മോഷ്ടാക്കൾക്കെതിരെ ജനകീയ പ്രതിരോധത്തിന് വെളിയന്നൂർ

kottayam news
SHARE

വെളിയന്നൂർ ∙മോഷ്ടാക്കൾക്ക് എതിരെ ജനകീയ പ്രതിരോധവുമായി വെളിയന്നൂർ ഗ്രാമം. ദിവസങ്ങൾക്കുള്ളിൽ പത്തിലധികം സ്ഥലങ്ങളിൽ മോഷണവും മോഷണ ശ്രമവും നടന്ന പഞ്ചായത്തിൽ രാമപുരം പൊലീസ്, വ്യാപാരികൾ, വിവിധ ക്ലബ്ബുകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, കുടുംബശ്രീ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവയുടെ സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും. മോഷണ പരമ്പര ഉണ്ടായ സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശോഭ നാരായണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

∙പഞ്ചായത്തിൽ റസിഡന്റ്സ് അസോസിയേഷനുകൾ, പൊലീസ്, വിവിധ ക്ലബ്ബുകൾ എന്നിവയുടെ സഹകരണത്തോടെ നാട്ടുകാരുടെ 3 പട്രോളിങ് സംഘങ്ങൾ രൂപീകരിക്കും.

 ഈയാഴ്ച തന്നെ രൂപീകരണം നടക്കും. സംഘത്തിലെ അംഗങ്ങളുടെ പേര്, ഫോൺ നമ്പർ തുടങ്ങിയവ പൊലീസിനു കൈമാറും. ഓരോ ദിവസവും ഓരോ സംഘം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ രാത്രിയിൽ പട്രോളിങ് നടത്തും.

∙പ്രധാന ജംക്‌ഷനുകളിൽ റസിഡന്റ്സ് അസോസിയേഷനുകൾ, വ്യാപാരികൾ, വിവിധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. സ്കൂളുകളിൽ ക്യാമറ സ്ഥാപിക്കുന്ന കാര്യം ഓണം അവധിക്കു ശേഷം ചർച്ച ചെയ്യും.

∙പഞ്ചായത്തിലെ എല്ലാ വീടുകളിലും ഒരു ലൈറ്റ് രാത്രിയിൽ തെളിയിക്കാൻ ജനങ്ങൾക്കു നിർദേശം നൽകും.

∙റസിഡന്റ്സ് അസോസിയേഷനുകൾ, കുടുംബശ്രീ, വ്യാപാരികൾ എന്നിവയുടെ യോഗം വിളിച്ച് പൊലീസിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തും. വെളിയന്നൂർ, താമരക്കാട് പ്രദേശങ്ങൾ ഓണക്കാലത്തു മോഷണ ഭീതിയിലാണ്. 2 ആഴ്ചകളായി ഇവിടെ നടന്നത് പത്തിലധികം മോഷണങ്ങളും നിരവധി മോഷണ ശ്രമങ്ങളും.

വന്ദേമാതരം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് 7 ലാപ്ടോപ്പുകൾ അപഹരിച്ചതാണു ഏറ്റവും ഒടുവിലത്തെ സംഭവം. വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വൈദ്യുതി ഉപകരണങ്ങൾ, പണം എന്നിവ നഷ്ടപ്പെട്ടു. ചില വീടുകളിൽ മോഷണ ശ്രമം ഉണ്ടായി. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ട സംഭവവും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായി.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama