go

ഫ്രാൻസിൽ ജോലി വാഗ്ദാനം ചെയ്ത് നാലരക്കോടി ത‌‌‌ട്ടി: രണ്ടു പേർ പിടിയിൽ

അക്ഷയ്, അജി .
അക്ഷയ്, അജി .
SHARE

പാലാ ∙ ഫ്രാൻസിൽ ജോലി നൽകാമെന്നു പറഞ്ഞ് 40 പേരിൽ നിന്ന് നാലരക്കോടി രൂപ തട്ടിയെടുത്ത സംഘത്തെ കിടങ്ങൂർ പൊലീസ് പിടികൂടി. കോഴിക്കോട് പള്ളിപ്പാടം പറമ്പ് നൊട്ടികണ്ടത്തിൽ എൻ.കെ അക്ഷയ് (26), കൊല്ലം കരവാളൂർ ചാരുവിള പുത്തൻവീട്ടിൽ അജി (36) എന്നിവരെയാണ് ഡിവൈഎസ്പി ഷാജിമോൻ ജോസഫ്, കിടങ്ങൂർ സിഐ സിബി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.കിടങ്ങൂർ പിറയാർ അടയാനൂർ ബിനു ജോണിന്റെ പരാതിയെ തുടർന്നാണ് പ്രതികളെ പിടികൂടിയത്.

ഫ്രാൻസിൽ ജോലി വാഗ്ദാനം ചെയ്ത് ബിനുവിൽ നിന്ന് 10.65 ലക്ഷം രൂപ അക്ഷയ്‌യും അജിയും ചേർന്ന് തട്ടിയെടുത്തിരുന്നു. ഈ കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികൾ  ഒളിവിൽ പോയി. പഞ്ചാബിലെ സിർക്പുർ എന്ന സ്ഥലത്ത് ഇരുവരും ഒളിവിൽ കഴിയുന്നതായി  പൊലീസിനു രഹസ്യവിവരം ലഭിച്ചു. തുടർന്ന് എഎസ്ഐമാരായ സിബി, സ്റ്റാൻലി പൊലീസുകാരായ അരുൺചന്ദ്, ആന്റണി എന്നിവർ ഉൾപ്പെട്ട സംഘം  പഞ്ചാബിലെത്തി  26ന് പുലർച്ചെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പുനലൂർ, രാമമംഗലം, കൊരട്ടി, കളമശേരി പൊലീസ് സ്‌റ്റേഷനുകളിലും കൊല്ലം ക്രൈംബ്രാഞ്ചിലും ഇരുവർക്കുമെതിരെ കേസുണ്ട്. തട്ടിയെടുത്ത പണം ആർഭാട ജീവിതത്തിനാണ് പ്രതികൾ ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. തട്ടിയെടുത്ത പണം ഉപയോഗിച്ച് അക്ഷയ് പോളണ്ടിൽ 2 കോടി രൂപ വിലയുള്ള 2 ഫ്ലാറ്റുകൾ വാങ്ങിയിരുന്നതായി സിഐ സിബി തോമസ് പറഞ്ഞു.ഇവർ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായാണു സൂചന. പ്രതികളെ ഇന്നലെ  ഏറ്റുമാനൂർ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama