go

ജോസഫിന്റെ ലിസ്റ്റിൽ വ്യാജന്മാർ: ജോസ് കെ. മാണി

P.J. Joseph, Jose K. Mani
SHARE

കോട്ടയം ∙ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പി.ജെ. ജോസഫ് എംഎൽഎ സമർപ്പിച്ച സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ലിസ്റ്റിൽ പകുതിയിലേറെ വ്യാജന്മാരാണെന്നു ജോസ് കെ.മാണി എംപി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷനെപ്പോലും വ്യാജരേഖ ചമച്ച് തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് പി.ജെ. ജോസഫ് നടത്തുന്നത്.  തൊടുപുഴ, കട്ടപ്പന, ഇടുക്കി കോടതികളിൽ സംസ്ഥാന റിട്ടേണിങ് ഓഫിസർ ഒപ്പിട്ട് സമർപ്പിച്ച 450 പേരുടെ ലിസ്റ്റിനു വിരുദ്ധമായ ലിസ്റ്റാണ് ജോസഫ് കമ്മിഷനു നൽകിയത്. ലിസ്റ്റിലുള്ള പലരും പാർട്ടിയിൽ പ്രാഥമിക അംഗത്വം പോലും ഇല്ലാത്തവരാണ്. 

പി.സി തോമസും പി.ജെ ജോസഫും വേർപിരിഞ്ഞപ്പോൾ പി.ജെ ജോസഫ് തിരഞ്ഞെടുപ്പ് കമ്മിഷനു സമർപ്പിച്ച ലിസ്റ്റും രേഖകളും വ്യാജമാണെന്ന് കമ്മിഷൻ തന്നെ കണ്ടെത്തിയിരുന്നു. അതിനാലാണ് പി.സി. തോമസ്  വിഭാഗത്തിന് കേരള കോൺഗ്രസ് എന്ന അംഗീകാരം ലഭിച്ചത്. തിരുവനന്തപുരം ജില്ലയിൽ കൊട്ടാരക്കര പൊന്നച്ചനും സഹായദാസ് നാടാരുമാണ് സംസ്ഥാന കമ്മിറ്റിയിലുള്ളത്. പി.ജെ. ജോസഫിന്റെ ലിസ്റ്റിൽ 14 പേർ അധികമുണ്ട്. എല്ലാ ജില്ലകളിലും ഇതു തന്നെയാണ് സ്ഥിതിയെന്നു ജോസ് കെ. മാണി പറഞ്ഞു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama