go

സേഫ്റ്റി പിൻ കുത്തൂ,സ്വർണം സേഫ്

നെടുംകുന്നം സെന്റ് തെരേസാസ് ഗേൾസ് ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കെഡറ്റുകൾ സ്വർണാഭരണങ്ങൾ സേഫ്റ്റി പിൻ ഉപയോഗിച്ച് വസ്ത്രങ്ങളുമായി കൊളുത്തുന്നതിനു യാത്രക്കാരെസഹായിക്കുന്നു.
നെടുംകുന്നം സെന്റ് തെരേസാസ് ഗേൾസ് ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കെഡറ്റുകൾ സ്വർണാഭരണങ്ങൾ സേഫ്റ്റി പിൻ ഉപയോഗിച്ച് വസ്ത്രങ്ങളുമായി കൊളുത്തുന്നതിനു യാത്രക്കാരെസഹായിക്കുന്നു.
SHARE

കറുകച്ചാൽ ∙ ഉത്സവാഘോഷ വേളകളിൽ‍ സ്വർണാഭരണ മോഷണം തടയാൻ പാലക്കാട് പൊലീസ് ആവിഷ്കരിച്ച സേഫ്റ്റി പിൻ പദ്ധതി നെടുംകുന്നത്തും പരീക്ഷിച്ച് വിജയിപ്പിച്ച് കറുകച്ചാൽ പൊലീസ്. പാലക്കാട് കൽപാത്തി രഥോത്സവത്തിൽ നടപ്പാക്കി വിജയിച്ച പദ്ധതിയാണ് നെടുംകുന്നം സെന്റ് ജോൺ ദ്  ബാപ്റ്റിസ്റ്റ് ഫൊറോന പള്ളി തിരുനാളിനും നടപ്പാക്കിയത്.വരും ദിവസങ്ങളിൽ മേഖലയിലെ തിരക്കേറിയ ചടങ്ങുകളിൽ ഇതു തുടരും. സ്വർണാഭരണങ്ങൾ സുരക്ഷിതമാക്കാൻ ഒരു ‘സേഫ്റ്റി പിൻ’ മാത്രം മതിയെന്ന ഉപായമാണ്  പൊലീസ് നടപ്പാക്കിയത്.

സംഗതി സിംപിളാണ് 

എത്ര തിരക്കുള്ള സ്ഥലത്തേക്കു പോവുകയാണെങ്കിലും ആഭരണങ്ങൾ ധരിച്ചിരിക്കുന്ന വസ്ത്രത്തോട് ചേർന്ന് ഒരു സേഫ്റ്റി പിൻ ഉപയോഗിച്ചു കൊളുത്തിയിട്ടാൽ മാത്രം മതി. ആഭരണം വലിച്ചു പൊട്ടിക്കാൻ ശ്രമിച്ചാൽ വസ്ത്രം വലിയുകയും പൊട്ടിക്കാനുള്ള ശ്രമം തടയാനാവുകയും ചെയ്യും. ബസുകളിലും മറ്റും യാത്ര ചെയ്യുമ്പോഴും ഈ വിദ്യ പ്രയോഗിക്കാം. 

പൊലീസ് ചെയ്തത്

പൊലീസ് ബോധവൽക്കരണം നടത്തി. സൗജന്യമായി സേഫ്റ്റി പിന്നുകൾ വിതരണം ചെയ്തു. നെടുംകുന്നം സെന്റ് തെരേസാസ് ഗേൾസ് ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ പദ്ധതിക്കായി നിയോഗിച്ചു.ഇവർ സേഫ്റ്റി പിന്നുകൾ സ്ത്രീകളുടെ സ്വർണാഭരണങ്ങളും വസ്ത്രങ്ങളുമായി കൊളുത്തിയിടുന്നതിനു സഹായിച്ചു. സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.സലിം, എസ്ഐ സി.ആർ.രാജേഷ് കുമാർ, സിപിഒമാരായ അജിത്ത്, വിനീത്.ആർ.നായർ, അധ്യാപിക റിയ എന്നിവരാണു  പദ്ധതിക്കു   നേതൃത്വം നൽകിയത്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama