go

അച്ഛനും അമ്മയും മകനും മരിച്ച നിലയിൽ

kottayam news
രാജപ്പൻ നായർ, സരസമ്മ, രാജീവ്‌ കുമാർ
SHARE

ചങ്ങനാശേരി ∙ അച്ഛനും അമ്മയും മകനും വീട്ടിനുള്ളിൽ മരിച്ച നിലയിൽ. ഇത്തിത്താനം പൊൻപുഴ പാലമൂട് ഭാഗത്ത് മുല്ലശേരി രാജപ്പൻ നായർ (തങ്കപ്പൻ– 65), ഭാര്യ സരസമ്മ(60), മകൻ രാജീവ്‌ കുമാർ (രാജി– 35) എന്നിവരെയാണ്‌ കിടപ്പുമുറിയിൽ അടുത്തടുത്തായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്‌. ലോറി ഡ്രൈവറായ രാജീവ് ഇന്നലെ പുലർച്ചെ ജോലിക്ക് എത്തിയില്ല. വീട്ടിൽ അന്വേഷിച്ച് എത്തിയ സുഹൃത്ത് ജനലി‍ലൂടെ നോക്കിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്. 

വീട് അകത്തു നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. മുറിക്കുള്ളിൽ ലൈറ്റുകൾ തെളിഞ്ഞു കിടന്നിരുന്നു. ചിങ്ങവനം പൊലീസ് എത്തി തെളിവുകൾ ശേഖരിച്ചു. കുടുംബ പ്രശ്നങ്ങളെത്തുടർന്നുണ്ടായ മാനസിക പ്രയാസമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന. മൃതദേഹങ്ങൾക്കു സമീപത്തു നിന്ന് രാജീവ് എഴുതിയതെന്നു കരുതുന്ന ആത്മഹത്യാ കുറിപ്പ് ലഭിച്ചു.  ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി.

മരണത്തിൽ മറ്റു ദുരൂഹത ഇല്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. ചങ്ങനാശേരി ഡിവൈഎസ്‌പി എസ്‌.സുരേഷ്‌ കുമാർ, ചിങ്ങവനം സിഐ ആർ. രതീഷ്‌ കുമാർ, എസ്‌ഐമാരായ ടോം മാത്യു, വേണുഗോപാൽ, ജയപ്രകാശ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.  മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി സംസ്കരിച്ചു. അവിവാഹിതനാണ് രാജീവ്‌. 

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama