go

മാഞ്ഞൂരിനെ തകർത്തെറിഞ്ഞ് ചുഴലിക്കാറ്റ്

1,മാഞ്ഞൂരിൽ ചുഴലിക്കാറ്റിൽ വീടിന്റെ ഓടുകൾ പറന്നു പോയ നിലയിൽ 2, ചുഴലിക്കാറ്റിൽ മരങ്ങൾ  കടപുഴകി വീണ നിലയിൽ
1,മാഞ്ഞൂരിൽ ചുഴലിക്കാറ്റിൽ വീടിന്റെ ഓടുകൾ പറന്നു പോയ നിലയിൽ 2, ചുഴലിക്കാറ്റിൽ മരങ്ങൾ കടപുഴകി വീണ നിലയിൽ
SHARE

കുറുപ്പന്തറ ∙ ചുഴലിക്കാറ്റിൽ മാഞ്ഞൂർ പഞ്ചായത്തിൽ വ്യാപക നാശം, കാറ്റിൽ ഏഴ് വീടുകൾ മരം വീണും മേൽക്കൂര പറന്നും തകർന്നു. കൃഷികളും വൈദ്യുതി പോസ്റ്റുകളും നിലം പതിച്ചു. മേമ്മുറി, മാഞ്ഞൂർ ഭാഗങ്ങളിലാണ് ഇന്നലെ വൈകിട്ട് 5.15 ഓടെ മഴയ്ക്കൊപ്പം കാറ്റ് ആഞ്ഞു വീശിയത്.മേമ്മുറി ശ്രീലകം, ഷൈലജ രാധാകൃഷ്ണൻ, ഫിലോമിന ജോയി കളരിക്കൽ,

കുട്ടപ്പൻ രാജേഷ് ഭവൻ, മേരി പുഞ്ചയിൽ, പെണ്ണമ്മ പൊന്നപ്പൻ നടുത്തറയിൽ ശശി എടാറ്റു പറമ്പിൽ, ജോസ് എടാറ്റു പറമ്പിൽ‌ എന്നിവരുടെ വീടുകളാണ് കാറ്റിൽ മേൽക്കൂര പറന്നും മരങ്ങൾ വീണും ഭാഗികമായി തകർന്നത്. കനത്ത കാറ്റിൽ പലരുടെയും വീടിന്റെ ഷീറ്റുകൾ മീറ്ററുകൾക്ക് അകലത്തിൽ പറന്നു പോയി.വീടിനുള്ളിൽ കുടുംബാംഗങ്ങൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കില്ല.

വൈദ്യുതി പോസ്റ്റുകൾ മരം വീണ് നിലം പതിച്ചു. റോഡുകളിലും പുരയിടങ്ങളിലും വൈദ്യുതി ലൈനുകൾ പൊട്ടി വീണ് കിടക്കുകയാണ്. പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചു. കപ്പ, വാഴ, ചേന കൃഷികളും കാറ്റിൽ വീണു. പ്ലാവ് മാവ്. റബർ മരങ്ങളും നിലം പതിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുനു ജോർജ്, പ‍ഞ്ചായത്തംഗം കെ. സി മാത്യു എന്നിവർ സ്ഥലം സന്ദർശിച്ചു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama