go
22 February 2020

മുണ്ടക്കയം:പ്രഭാസദനത്തിൽ പരേതനായ ടി. പി. ഗോപാലന്റെ ഭാര്യ പി.എൻ. തങ്കമ്മ (82) അന്തരിച്ചു. സംസ്കാരം നാളെ 3 ന് പൈങ്ങനയിലെ കുടുംബ വീട്ടുവളപ്പിൽ. മക്കൾ: ഡോ. സാധുജൻ (യുഎസ്), സുധ, അഡ്വ. സുനില, സജൻ, പി.ജി. സുജ (മനോരമ സമ്പാദ്യം ഓൺലൈൻ, കൊച്ചി). മരുമക്കൾ: സരിത (യുഎസ്), പത്മജൻ (ടീം ഫോർ ബോഷ്), അഡ്വ. രാധാകൃഷ്ണൻ (പീരുമേട്), ഷീന, എം. സ്മിതി (ഫീൽഡ് പബ്ലിസിറ്റി ഓഫിസർ, കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം, പാലക്കാട്‌)

ചങ്ങനാശേരി:നാലുകോടി കുഴിമണ്ണിൽ തെങ്ങുംപള്ളിൽ അന്തരിച്ച കുര്യൻ ജോസഫിന്റെ (കുഞ്ചായൻ– 91) സംസ്കാരം ഇന്ന് 3 ന് നാലുകോടി പള്ളിയിൽ. ഭാര്യ: അങ്ങാടി കോട്ടയ്ക്കൽ കൊച്ചുതങ്കമ്മ.

ചങ്ങനാശേരി:പാലമറ്റം മാടത്താനിക്കുന്ന് പറപ്പെട്ടിൽ പി.എൻ. പീതാംബരന്റെ ഭാര്യ പത്മാക്ഷി (65) അന്തരിച്ചു. സംസ്‌കാരം ഇന്ന് 10 ന്. മക്കൾ: അംബിക, അനി, ആശ. മരുമക്കൾ: ശശിധരൻ, എൻ.രാജു.

നെടുംകുന്നം:കിഴക്കേതയ്യിൽ കെ.കെ. ഗോപിനാഥൻ നായർ (82) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 ന്. ഭാര്യ പരേതയായ ചിറക്കടവ് പൂവത്തിങ്കൽ സതിയമ്മ. മക്കൾ: വിദ്യാ.ജി.നായർ (ഹെഡ്മിസ്ട്രസ് ഗവ.എൽപിഎസ്, ആല), ബിന്ദു, വിനോദ്. മരുമക്കൾ: സുരേഷ് കുമാർ (മുനിസിപ്പൽ കോൺട്രാക്ടർ, തിരുവല്ല), ബാലകൃഷ്ണൻ നായർ, വീണ.

വാഴപ്പള്ളി:മുല്ലശേരിൽ പരേതനായ സി. ശ്രീധരൻ പിള്ളയുടെ ഭാര്യ ബി. ശാരദാമ്മ (ഓമന–84) അന്തരിച്ചു സംസ്കാരം ഇന്ന് 3ന്. മക്കൾ: പി.എസ്. ശൈലജ (റിട്ട. പ്രഫ. എൻഎസ്എസ് ഹിന്ദു കോളജ്, ചങ്ങനാശേരി), പി.എസ്. പത്മജ (റിട്ട. ഉദ്യോഗസ്ഥ, കാനറ ബാങ്ക്), പി.എസ്. ശ്രീകുമാർ (എജിഎം, കെഎംഎംഎൽ, ചവറ), പി.എസ്. ജലജ (എസ്ബിഐ, പത്തനംതിട്ട), മരുമക്കൾ: പി.ആർ. കേശവചന്ദ്രൻ (റിട്ട. പ്രിൻസിപ്പൽ, എൻഎസ്എസ് ഹിന്ദു കോളജ്, ചങ്ങനാശേരി), കെ.പി. നന്ദകുമാർ (റിട്ട. മാനേജർ, ഫെഡറൽ ബാങ്ക്), ജി. ശ്രീകുമാർ (റിട്ട. ഉദ്യോഗസ്ഥൻ, ഫാക്ട്), സിന്ധു ശ്രീകുമാർ.

ഒളശ:കൊച്ചുപുരയ്‌ക്കൽ (താമരശേരി) ഭരതൻ (85) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന്. ഭാര്യ: പുല്ലാത്ര പരേതയായ മീനാക്ഷി. മക്കൾ: കെ.ബി. ഓമന, കെ.ബി. ബാബു. മരുമക്കൾ: രാധമ്മ, പരേതനായ ഷാജി.

പാലാ:പുളിന്താനത്ത്‌ പരേതനായ പി. ടി. തോമസിന്റെ ഭാര്യ മറിയക്കുട്ടി (80) അന്തരിച്ചു. സംസ്കാരം ഇന്ന് 3 ന് പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ. പെരിങ്ങുളം അടിവാരം കുട്ടിയാനിക്കൽ കുടുംബാംഗമാണ്. മക്കൾ: ത്രേസ്യാമ്മ, ഷൈനി, പരേതനായ ബിന്നി. മരുമക്കൾ: ബേബി വെങ്ങാലൂർ (കപ്പാട്), സാബു മണ്ണപ്ലാക്കൽ (ചിറക്കടവ്), ബിൻസി.

ചിറക്കടവ്:കുന്നപ്പള്ളിൽ പരേതനായ ഡൊമിനിക്കിന്റെ ഭാര്യ റോസമ്മ (82) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30 ന് സെന്റ് എഫ്രേം താമരക്കുന്ന് പള്ളിയിൽ. ചെറുവള്ളി തകിടിയേൽ കുടുംബാംഗമാണ്. മക്കൾ: ജോസ് ഡൊമിനിക്, റോസ്‌ലി, എമിലി, ജയിംസ്, കുഞ്ഞുമോൾ: മരുമക്കൾ: മിനിമോൾ, പി.ജെ. ജയിംസ് പുളിന്താനത്ത് (വായ്പൂര്), എ.ഡി. സാബു അരിമറ്റംവയൽ (വണ്ടൻപതാൽ), ആൻസി, ബെന്നി വയലുങ്കൽ (ബഥേൽ).

ഏറ്റുമാനൂർ:ചെറുകര വിൻസെന്റിന്റെ ഭാര്യ ടി.ജെ. ഏലിയാമ്മ (63) അന്തരിച്ചു. സംസ്കാരം പിന്നീട്. തേവർകാട്ടുകുന്നേൽ (നെഞ്ചുംതൊട്ടിയിൽ) കുടുംബാംഗമാണ്.

കടുത്തുരുത്തി:കുന്നശേരിൽ (കൂടക്കാട്ട് മ്യാലിൽ) ജിമ്മിയുടെ ഭാര്യ ആലീസ് ജയിംസ് (67) അമേരിക്കയിൽ അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 9.30 ന് ടെക്സസ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഉഴവൂർ വട്ടാടികുന്നേൽ കുടുംബാംഗമാണ്. മക്കൾ: അഭിലാഷ്, ആശ, ജേമി. മരുമക്കൾ: സിറിൽ തൈപ്പറമ്പിൽ (എസ്എച്ച് മൗണ്ട്), ക്രിസ്റ്റീന.

മണർകാട്:കാവുംപടി പാറയിൽ പരേതനായ തോമസിന്റെ മകൻ തോമസ് വർഗീസ് (സജി- 54) അന്തരിച്ചു. സംസ്കാരം ഇന്ന് 10 ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് മേരീസ് കത്തീഡ്രലിൽ. ഭാര്യ തൃക്കോതമംഗലം പാറാവേലിൽ ബിന്ദു. മക്കൾ: നീതു, നീനു. മരുമകൻ: മുവാറ്റുപുഴ ഏലക്കാട്ട് എൽദോ.

രാമപുരം:പൂപ്പള്ളിക്കുന്നേൽ പരേതനായ തോമസിന്റെ ഭാര്യ റോസമ്മ (97) അന്തരിച്ചു. സംസ്‌കാരം ഇന്ന് 9 ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ. മക്കൾ: അമ്മിണി, തങ്കമ്മ. മരുമകൻ: ദേവസ്യ.

കുമരകം:കവലയ്ക്കൽ പരേതനായ ചുമ്മാരുടെ മകൾ മേരി (91) അന്തരിച്ചു. സംസ്കാരം പിന്നീട്.

കുറിച്ചി:കൊച്ചുപുരയ്ക്കൽ കെ. സി. ജോസഫ് (വെണ്ണിക്കുളം കുഞ്ഞുമോൻ-78) അന്തരിച്ചു. സംസ്കാരം ഇന്ന് 4 ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം കുറിച്ചി ന്യൂ ഇന്ത്യ പള്ളിയിൽ. സൗത്ത് ഇന്ത്യൻ പ്ലൈവുഡ് മുൻ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: കുറിച്ചി തെക്കേപ്പറമ്പിൽ പരേതയായ ശോശാമ്മ. മക്കൾ: മിനി, ബീന, വർഗീസ് (കെഎസ്ആർടിസി, ചെങ്ങന്നൂർ). മരുമക്കൾ: കുരുവിളക്കുട്ടി ഓണാട്ട് (പുല്ലരിക്കുന്ന്), ബാബു മാമലശേരി ചിങ്ങവനം (റിട്ട. എഎസ്ഐ, വിജിലൻസ്, കോട്ടയം), ജിറ്റി.

പഴയിടം:തിരുഹൃദയ സന്യാസിനി സമൂഹം കാഞ്ഞിരപ്പള്ളി വിമലാ പ്രൊവിൻസ്, പഴയിടം മഠാംഗവും റിട്ട. അധ്യാപികയുമായ സിസ്റ്റർ ആവിലാ ട്രീസാ കിളിയംപുരയ്ക്കൽ (88) അന്തരിച്ചു. സംസ്‌കാരം ഇന്ന് 1.30ന് പഴയിടം മഠം ചാപ്പലിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് മൈക്കിൾസ് പള്ളിയിൽ. അതിരമ്പുഴ കിളിയംപുരയ്ക്കൽ തോമസിന്റെ മകളാണ്. കൽത്തൊട്ടി, ചേമ്പളം, കമ്പംമെട്ട്, വണ്ടൻപതാൽ എന്നീ മഠങ്ങളിൽ സുപ്പീരിയറായിരുന്നു.

ടിവിപുരം:മത്തായി തോമസ് മറ്റപ്പള്ളിൽ (96) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് തിരുഹൃദയ പള്ളിയിൽ. ഭാര്യ: തിരുനല്ലൂർ കിഴക്കേകരിയിൽ പരേതയായ അന്നക്കുട്ടി. മക്കൾ: എം.ടി. ജോസഫ് (റിട്ട. അസി. ഡയറക്ടർ, ഇന്റലിജൻസ് ബ്യൂറോ), ടി.ടി. ലൂക്ക (റിട്ട. ഉദ്യോഗസ്ഥൻ, മുത്തൂറ്റ് ബാങ്ക്, വൈക്കം), തോമസ് മാത്യു (ജനറൽ മാനേജർ, സ്കൈ ലൈൻ ബിൽഡേഴ്സ്, എറണാകുളം). മരുമക്കൾ: ലിസി ജോസഫ് (റിട്ട. ഹെഡ്മിസ്ട്രസ്), അനില, ഷൈനി.

എറികാട്:കൊക്കൂറകുന്നേൽ കെ.കെ. ശങ്കരനാചാരി (78) അന്തരിച്ചു സംസ്കാരം ഇന്ന് 2ന്. ഭാര്യ: പനമറ്റം ജാതിമൂട്ടിൽ ഭാർഗവി. മക്കൾ: പ്രദീപ്, ബിന്ദു. മരുമക്കൾ: രജനി, സുരേഷ് ചമ്പക്കര.

പട്ടിത്താനം:തറപ്പിൽ (കാവുന്തോലിൽ) ഉലഹന്നൻ വർക്കി (91) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് രത്നഗിരി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: പാറോലിക്കൽ തുമ്പശേരി അന്നമ്മ. മക്കൾ: ജോസ്, ജോൺ, ഏബ്രഹാം, എൽസമ്മ, തോമസ്, പരേതനായ ബേബി. മരുമക്കൾ: റോസമ്മ, തങ്കമ്മ, ഗ്രേസി, തങ്കച്ചൻ കക്കാട്ടിൽ, റോസിലിൻ.

ചങ്ങനാശേരി:വാഴപ്പള്ളി കല്ലുകളം കെ.ജെ. മാത്യു (കുഞ്ഞച്ചൻ–85) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് മെത്രാപ്പോലീത്തൻ പള്ളിയിൽ. ഭാര്യ: കൈനകരി എബ്രാംമഠം ത്രേസ്യാമ്മ. മക്കൾ: തങ്കച്ചൻ (റിട്ട. ഉദ്യോഗസ്ഥൻ, വാഴപ്പള്ളി കോ– ഓപ്പറേറ്റീവ് ബാങ്ക്), ബാബു (സാജ്കോ എൻജിനീയറിങ്), സിബിച്ചൻ (സിബി എൻജിനീയറിങ്), സുനിൽ (മർച്ചന്റ് നേവി), ഷാജി (മസ്കത്ത്), ലൂയിസ് (ഓട്ടോ സ്പോട്ട്, തിരുവല്ല), മിനി, മോനിച്ചൻ (മെക്കാനിക്), സിജി. മരുമക്കൾ: മിനു (സമഗ്രവികാസ്, ആലപ്പുഴ), കുഞ്ഞുമോൾ, ഷിനി, സിസ, ജോൺസമ്മ (എസ്എംസിൽക്സ്, ചങ്ങനാശേരി), മിനി, ജോസൂട്ടി മാടപ്പള്ളി (ദുബായ്), ജിൻസി, അനിൽ (പുളിമൂട്ടിൽ ഇലക്ട്രിക്കൽ ആൻഡ് പ്ലമിങ്).

പാലമറ്റം:പുതുനിലത്ത് നാരായണപ്പണിക്കർ (ഓമന–74) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന്. ഭാര്യ: ചമ്പക്കുളം വടക്കേകുളം ശ്യാമളകുമാരി. മക്കൾ: ശാലിനി, ശ്യാംകുമാർ, ശരത്കുമാർ. മരുമകൻ: സനിൽകുമാർ.

കങ്ങഴ:ശ്രായിപ്പള്ളി ചന്ദ്രഭവനത്തിൽ പരേതനായ രാമചന്ദ്രൻനായരുടെ ഭാര്യ നാണിക്കുട്ടിയമ്മ (79) അന്തരിച്ചു. സംസ്കാരം ഇന്ന് 12 ന്. ചേന്നങ്കരി പാട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: രാജലക്ഷ്മി, രാജേന്ദ്രകുമാർ (കോട്ടയം താലൂക്ക് ഓഫിസ്). മരുമക്കൾ: പ്രസന്നകുമാർ, മണിക്കുട്ടി.

ഇത്തിത്താനം:കെഎസ്ആർടിസി റിട്ട. ഉദ്യോഗസ്ഥൻ ചേന്നാട്ടുപറമ്പിൽ പി.എം. രാജപ്പൻ (73) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് പാത്താമുട്ടം എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ: കൊല്ലാട് തടത്തിൽ രാധാമണി. മക്കൾ: ലിജു, ലിനു, ലിന്റു. മരുമകൾ: രോഹിണി.

മൂലേടം:കുന്നത്തൂർ എം.കെ. ഗോപിനാഥൻ നായർ (89) അന്തരിച്ചു സംസ്കാരം ഇന്ന് 2ന് കോട്ടയം മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: സുകുമാരി, ശോഭന. മരുമക്കൾ: അശോകൻ നായർ (കുടയംപടി), രഞ്ചനാഥ് (കോടിമത).

വടകര:ജലച്ചായ ചിത്രങ്ങളിലൂടെ പ്രസിദ്ധനായ ചിത്രകാരൻ സദു അലിയൂർ (59) അന്തരിച്ചു. സംസ്കാരം നടത്തി. കണ്ണൂർ ബ്രഷ്മാൻസ് സ്കൂളിൽ ആർട് ഇൻസ്ട്രക്ടറായിരുന്നു. പിന്നീട് ചെന്നൈയിലും ഗൾഫിലും ഇന്റീരിയർ ഡിസൈനറായിരുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സമിതി അവാർഡ്, കേരള ലളിത കല അക്കാദമി എൻഡോവ്മെന്റ്, തുർക്കി രാജ്യാന്തര വാട്ടർ കളർ സൊസൈറ്റി പുരസ്കാരം എന്നിവയുൾപ്പെടെ ജലച്ചായ ചിത്രകലയിൽ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. വിവിധ നഗരങ്ങളിലായി മുപ്പതിലധികം പ്രദർശനങ്ങൾ നടത്തി. വടകര ബ്ലോക്ക് പഞ്ചായത്തിന്റെ ആർട് ഗാലറി സ്ഥാപിക്കാൻ മുഖ്യ പങ്കു വഹിച്ചു. ചാത്തുവിന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: മഹിജ. മക്കൾ: വിഷ്ണു (ബെംഗളൂരു), അനന്തു.

ഇറഞ്ഞാൽ:മുല്ലേലിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ രാജമ്മ (90) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന്. തിരുവാർപ്പ് ഉഴലക്കാട്ട് കുടുംബാംഗമാണ്. മക്കൾ: രാജൻ (മുല്ലേലിൽ ഐശ്വര്യ ഹയറിങ് സർവീസ്), ജയകുമാരി, മായാദേവി, രമാദേവി. മരുമക്കൾ: ബീന, ജനാർദനൻ (തൃപ്പൂണിത്തറ), മോഹനൻ എളംപള്ളിൽ, റെജി കൊല്ലപ്പള്ളിൽ.

പൂഞ്ഞാർ:പനച്ചികപ്പാറ മേലോരം നെല്ലിമല ചാക്കോ മത്തായി (85) അന്തരിച്ചു. സംസ്‌കാരം ഇന്ന് 9.30ന് മരുമകൻ പനച്ചിപ്പാറ ഞൊണ്ടിമാക്കൽ സണ്ണിയുടെ വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം അരുവിത്തുറ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: അഴങ്ങാട് കൂടംപറമ്പിൽ റോസമ്മ. മക്കൾ: മാത്യു, ആലീസ്, ജോളി, ലിസി. മറ്റുമരുമക്കൾ: സോളി, ജയിംസ് വരവുകാലാവിൽ കമ്പംമേട്, ജയിംസ് വടക്കേട്ട് കൊട്ടാരക്കര.

ആയാംകുടി:പടിഞ്ഞാറെ കോരോത്ത് ദാമോദരന്റെ ഭാര്യ തങ്കമ്മ (80) അന്തരിച്ചു. സംസ്കാരം ഇന്ന് 3 ന്. മക്കൾ: ഷീല, പ്രിയ. മരുമക്കൾ: ജയകുമാർ (മുളക്കുളം), സി.ബി. പ്രമോദ് (ബ്ലോക്ക് പഞ്ചായത്ത് മെംബർ കടുത്തുരുത്തി).

പെരുവ:കാരിക്കോട് മുട്ടത്തുകാട്ടേൽ വർഗീസ് (78) അന്തരിച്ചു. സംസ്കാരം ഇന്ന് 9ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം കാരിക്കോട് മർത്തമറിയം യാക്കോബായ പള്ളിയിൽ. ഭാര്യ: കാഞ്ഞിരമറ്റം തുരുത്തികാട്ടിൽ പരേതയായ മേരി. മക്കൾ: സാബു, ലീല. മരുമക്കൾ; ഷൈനി, ബാബു പുളിക്കൽ (ഏഴക്കരനാട്).

വെങ്കോട്ട:പൊയ്കപുരയിടം ഗോപാലൻ (തമ്പി പർത്താനത്തുചിറ-68) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് പിആർഡിഎസ് അമരപുരം ശ്മശാനത്തിൽ. ഭാര്യ: തങ്കമ്മ കൊച്ചുകണ്ടം. മക്കൾ: സന്തോഷ്കുമാർ, പരേതനായ സുരേഷ് കുമാർ. മരുമകൾ: ലത.

കുമരകം:ആറ്റുചിറ ബാബു (പത്രോസ്–57) അന്തരിച്ചു. സംസ്കാരം ഇന്ന് 4ന് ചെങ്ങളം സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: കഞ്ഞിക്കുഴി കോങ്ങായിക്കൽ ജെസി. മക്കൾ: ബിജോ, ബിജിത, മനു. മരുമക്കൾ: മീര, ബിജു.

Snap By : Saji k Varghese
Post Your Snaps
Post Your News