go

എച്ച്1എൻ1 ഉൾപ്പെടെയുള്ള പകരുമ്പോഴും മെഡിക്കൽ കോളജിൽ സന്ദർശകപ്രവാഹം

SHARE

കോഴിക്കോട് ∙ വായുവിലൂടെ പകരുന്ന എച്ച്1 എൻ1 ഉൾപ്പെടെയുള്ള രോഗങ്ങൾ ജില്ലയിൽ കൂടി വരുമ്പോഴും മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശകരുടെയും കൂട്ടിരിപ്പുകാരുടെയും തിരക്കു കൂടുന്നു. രോഗീസന്ദർശനം ഒഴിവാക്കണമെന്ന് അധികൃതർ പല തവണ ആവശ്യപ്പെട്ടെങ്കിലും പലരും വകവയ്ക്കുന്നില്ല. ഇന്നലെ വൈകിട്ട് അത്യാഹിത വിഭാഗത്തിലും ഇതിനോടു ചേർന്ന നിരീക്ഷണ വാർഡിലുമെല്ലാം നിന്നു തിരിയാൻ‌ പറ്റാത്ത തിരക്കായിരുന്നു.

ഒരു രോഗിയുടെ കൂടെ കൂടുതൽ പേരെത്തുന്നു. ചികിത്സയിലുള്ള രോഗി ചുമയ്ക്കുകയോ ഛർദിക്കുകയോ ചെയ്യുമ്പോഴെല്ലാം പരിസരത്തുള്ളവർക്കു രോഗം പടരാനുള്ള സാധ്യതകൂടുതലാണ്. നിപ്പ സമയത്തു കൂടുതൽ പേർക്ക് രോഗം പിടിപെട്ടത് ഇങ്ങനെയായിരുന്നു. ജില്ലയിൽ ജനുവരി മുതൽ 140 പേർക്ക് എച്ച്1 എൻ1 പിടിപെട്ടു. 3 മാസത്തിനിടെയാണ് കൂടുതൽ പേർക്ക് രോഗം ബാധിച്ചത്.

ഈ മാസം 6 പേർക്ക് രോഗം ബാധിച്ചു. എച്ച് 1 എൻ 1 ഉൾപ്പെടെ വായുവിലൂടെ പകരുന്ന പകർച്ച വ്യാധികളുള്ളവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. പല മെഡിസിൻ വാർഡുകളിലും രോഗികൾ വീണ്ടും വരാന്തയിലെത്തിയിട്ടുണ്ട്. തിരക്കു കൂടുന്നത് രോഗികൾക്കും ബുദ്ധിമുട്ടാണ്. രോഗം പടരാനുള്ള സാധ്യത ഏറെയും.

∙ മസ്തിഷ്കജ്വരം ബാധിച്ച ഒരാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പരിശോധനയുടെ ഭാഗമായി സാംപിൾ മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കു അയച്ചിട്ടുണ്ട്.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama