go

അറപ്പുഴ പാലം അറ്റകുറ്റപ്പണി: ദേശീയപാതയിൽ ഗതാഗത തടസ്സം

SHARE

രാമനാട്ടുകര ∙ അറപ്പുഴപാലത്തിലെ ഉപരിതല അറ്റകുറ്റപ്പണിയെ തുടർന്നു ദേശീയപാത ബൈപാസിൽ ഗതാഗതം താറുമാറായി. രാവിലെ മുതൽ ഏറെനേരം രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഉച്ചയ്ക്കു നഗരത്തിലേക്കുള്ള വാഹനങ്ങളുടെ നിര സേവാമന്ദിരം സ്കൂൾ വരെയെത്തി. ഇരുവശത്തേക്കും നീണ്ട വരി രൂപപ്പെട്ടതോടെ പൊലീസ് ഇടപെട്ടു. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ഉൾപ്പെടെയുള്ളവർ കുരുക്കിൽപ്പെട്ടു. പൊലീസ് നിയന്ത്രണം നിലനിൽക്കെ നിര തെറ്റിച്ചു കാറുകൾ എത്തിയതും ഗതാഗതതടസ്സം രൂക്ഷമാക്കി.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama