go

സഹകരണ സൊസൈറ്റിയിലെ തട്ടിപ്പ്: പ്രതി കീഴടങ്ങി

Kozhikode News
തട്ടിപ്പുകേസിലെ പ്രതി വിപിൻ.
SHARE

നാദാപുരം∙ കല്ലാച്ചിയിലെ പഞ്ചായത്ത് വനിതാ സഹകരണ സൊസൈറ്റിയിൽനിന്നു 91 ലക്ഷം രൂപ അപഹരിച്ചു മുങ്ങിയെന്ന കേസിൽ സെക്രട്ടറി വെള്ളൂർ കോടഞ്ചേരിയിലെ മണ്ടോള്ളതിൽ എൻ.വി.വിപിൻ ക്രൈംബ്രാ‍ഞ്ച് പൊലീസിൽ കീഴടങ്ങി. ഇന്നു മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കുമെന്നു കേസ് അന്വേഷണത്തിനു നേതൃത്വം നൽകുന്ന ഡിവൈഎസ്പി കെ.കെ.മൊയ്തീൻകുട്ടി അറിയിച്ചു. സംസ്ഥാനത്തിനു പുറത്തു മാസങ്ങളായി ഒളിവിൽ കഴിയുകയായിരുന്നു വിപിൻ.

സിപിഎം ഭരിക്കുന്ന സൊസൈറ്റിയിൽ 2017 സെപ്റ്റംബറിലാണു പണം തിരിമറി ആരംഭിച്ചത്. 44 ലക്ഷം രൂപ ഭരണസമിതിയുടെ ഇടപെടലിനെ തുടർന്നു വിപിൻ തിരിച്ചടച്ചെങ്കിലും ബാക്കി കിട്ടാതിരുന്നതോടെ പൊലീസിൽ പരാതി നൽകി. തിരിമറി നടന്നു മാസങ്ങൾ കഴിഞ്ഞാണു പരാതി നൽകിയത്. സൊസൈറ്റി ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.എടുക്കാത്ത വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ സൊസൈറ്റിയിൽ ഡയറക്ടറായ വനിതാ അംഗത്തിനു നോട്ടിസ് ലഭിച്ചതോടെയാണു തട്ടിപ്പു പുറത്തായത്.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama