go

ചിലത് സാധാരണം, ചിലത് അസാധാരണം

Kozhikode News
ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന രമേശ് കുഞ്ചന്റെ ചിത്ര പ്രദർശനം. ചിത്രകാരൻ സമീപം. ഒൻപതിനു സമാപിക്കും. ചിത്രം : മനോരമ
SHARE

കോഴിക്കോട്∙ വിഷയ വൈവിധ്യമാണ് രമേഷ് കു​ഞ്ചന്റെ ചിത്രപ്രദർശനത്തിന്റെ പ്രത്യേകത. ഗ്രാമീണ ജീവിതത്തിൽനിന്നു കണ്ടെടുത്ത സാധാരണ ദൃശ്യങ്ങൾ മുതൽ ട്രാൻസ്ജെൻഡറുകളുടെ രാഷ്ട്രീയം വരെയുള്ള വിഷയങ്ങളാണ് ലളിതകലാ അക്കാദമി ആർട് ഗാലറിയിൽ ആരംഭിച്ച  ‘ദൃഷ്ടിഭ്രമം’ എന്ന ചിത്രപ്രദർശനത്തിൽ നിറയുന്നത്.

യഥാർഥ ജീവിതത്തിലെ കാഴ്ച്ചകളെയും സമകാലിക സംഭവ വികാസങ്ങളെയും വിഷയമാക്കിയ ഈ ചിത്രപ്രദർശനം എല്ലാ തരത്തിലുള്ള ചിത്രകലാസ്വാദകരെയും തൃപ്തിപ്പെടുത്തുന്നവയാണ്.   അക്രിലികിലും ചാർക്കോളിലുമുള്ള 31 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. എറണാകുളം കുട്ടമ്പുഴ സ്വദേശിയായ രമേഷ് കുഞ്ചൻ എറണാകുളം കിഴക്കമ്പലം  സെന്റ് ആന്റണീസ് സ്കൂളിലെ ചിത്രകല അധ്യാപകനാണ്. പ്രദർശനം സാഹിത്യകാരൻ യു.കെ. കുമാരൻ ഉദ്ഘാടനം ചെയ്തു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama