go

ദലിതരെ വശത്താക്കാൻ ശ്രമം: ഡോ. ഹരീഷ് വാങ് ഡേ

Kozhikode News
ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് അനുസ്മരണത്തിന്റെ ഭാഗമായി കോഴിക്കോട്ട് നടന്ന സെമിനാർ ജെഎൻയു അധ്യാപകൻ ഹരീഷ് വാങ് ഡേ ഉദ്ഘാടനം ചെയ്യുന്നു. ഡോ. പി. പ്രസീത, എ. രത്നാകരൻ എന്നിവർ സമീപം. ചിത്രം:മനോരമ
SHARE

കോഴിക്കോട് ∙ അംബേദ്കറിനുവേണ്ടി സ്മാരകങ്ങൾ നിർമിച്ചു ദലിതരെ വശത്താക്കി ഹിന്ദുരാജ്യം സ്ഥാപിക്കാനുള്ള ബിജെപി – ആർഎസ്എസ് ശ്രമം തിരിച്ചറിയണമെന്നു ജെഎൻയു അധ്യാപകൻ ഡോ. ഹരീഷ് വാങ് ഡേ. തങ്ങൾ ദലിതർക്കൊപ്പമാണെന്നു വരുത്തിത്തീർക്കാനുള്ള ശ്രമമാണ് ആർഎസ്എസ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അധ്യാപകനും സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന ഡോ. പ്രദീപൻ പാമ്പിരിക്കുന്നിന്റെ സ്മരണാർഥം സംഘടിപ്പിച്ച പൗരത്വം, ലിംഗനീതി, ഭരണഘടന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‌ ദലിതരെ ആകർഷിക്കാൻ സംഘടിതമായ നീക്കമാണ് ആർഎസ്എസും ബിജെപിയും നടത്തുന്നത്. പക്ഷേ, അവരുടെ ക്രിമിനൽ അജൻഡ തിരിച്ചറിയണം. ഹിന്ദുരാജ്യം പ്രഖ്യാപിക്കലാണ് അവരുടെ ലക്ഷ്യം.

ദലിതർക്കുവേണ്ടി നടത്തുന്ന സാമൂഹിക, സാംസ്കാരിക സമരങ്ങളെ രാഷ്ട്രീയവൽക്കരിച്ചെങ്കിൽ മാത്രമേ മതനിരപേക്ഷ രാജ്യം കെട്ടിപ്പടുക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ എ.രത്നാകരൻ ആധ്യക്ഷ്യം വഹിച്ചു. വിവിധ സെഷനുകളിലായി സണ്ണി എം.കപിക്കാട്, മൃദുലാദേവി, ഡോ. കെ.എസ്.മാധവൻ, കെ.വി.ശശി, ആതവൻ ദീക്ഷിണ്യ, എം.ബി.മനോജ്, ഡോ. പി.പ്രസീത, വി.കെ.സുധീർ കുമാർ, ഡോ. എം.സത്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama