go

മുക്കം നഗരസഭയിൽ അശ്വമേധം പദ്ധതിക്കു തുടക്കമായി

Kozhikode News
മുക്കം നഗരസഭയുടെയും സിഎച്ച്സിയുടെയും കുഷ്ഠ രോഗ നിർണയ പ്രചാരണ പരിപാടി അശ്വമേധം നഗരസഭാ ഉപാധ്യക്ഷ ഹരിത മോയിൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.
SHARE

മുക്കം∙ നഗരസഭയുടെയും കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെയും നേതൃത്വത്തിൽ കുഷ്ഠരോഗ നിർണയ പ്രചാരണ പരിപാടി– അശ്വമേധത്തിന് തുടക്കമായ രണ്ടാഴ്ചത്തെ പരിപാടികളാണ് നടത്തുന്നത്.നഗരസഭയ്ക്ക് കീഴിലെ പതിനൊന്നായിരത്തിലധികം വരുന്ന വീടുകളിൽ വൊളന്റിയർമാർ സന്ദർശനം നടത്തി ബോധവൽക്കരണം നടത്തും. രോഗികളെ കണ്ടെത്തുകയും ചെയ്യും. ഗൃഹസന്ദർശനം നടത്തി നഗരസഭാ ഉപാധ്യക്ഷ ഹരിത മോയിൻകുട്ടി ഉദ്ഘാടനം ചെയ്തു. 

സിഎച്ച്സി മെഡിക്കൽ ഓഫിസർ ഡോ.മോഹനൻ, ഡോ. സി.കെ.ഷാജി, നഗരസഭ കൗൺസിലർ ഇ.പി.അരവിന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ ബാബു രാജൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ.ജയപ്രകാശ്, രോഷൻ, പബ്ലിക് ഹെൽത്ത് നഴ്സ് പാർവതി എന്നിവർ പ്രസംഗിച്ചു. നഗരസഭ ചെയർമാൻ വി.കു‍ഞ്ഞൻ ചെയർമാനും സിഎച്ച്സി മെഡിക്കൽ    ഓഫിസർ ഡോ. മോഹനൻ കൺവീനറുമായി കോ–ഓ‍ർഡിനേഷൻ കമ്മിറ്റിയും രൂപീകരിച്ചു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama