go

ആശുപത്രിജീവനക്കാർ‌ വസ്ത്രം മാറുന്ന മുറിയിൽ‌ ഒളിക്യാമറ,മൊബൈൽ ഫോൺ പൊലീസിനു കൈമാറി

Kozhikode News
SHARE

കോഴിക്കോട് ∙ ഗവ. ജനറൽ (ബീച്ച്) ആശുപത്രി ശസ്ത്രക്രിയാ തിയറ്ററിനോടു ചേർന്ന് ജീവനക്കാർ‌ വസ്ത്രം മാറുന്ന മുറിയിൽ‌ ഒളിക്യാമറയായി വച്ച മൊബൈൽ ഫോൺ വെള്ളയിൽ‌ പൊലീസിനു കൈമാറി. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാരി നൽകിയ പരാതി സഹിതമാണ് ഫോൺ ആശുപത്രി സൂപ്രണ്ട് വെള്ളയിൽ എസ്ഐക്കു രേഖാമൂലം കൈമാറിയത്.

ഇതു സംബന്ധിച്ച റിപ്പോർട്ട് സൂപ്രണ്ട് ജില്ലാ മെഡിക്കൽ ഓഫിസർക്കും അയച്ചിട്ടുണ്ട്. പരാതിയും ഫോണും ലഭിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ഇതു പ്രകാരം മൊഴിയെടുക്കാ‍ൻ സ്റ്റേഷനിൽ ഹാജരാകാൻ ജീവനക്കാരിയോട് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ വരാൻ അസൗകര്യമുണ്ടെന്നും അടുത്ത ദിവസം വരാമെന്നുമാണ് അവർ പറഞ്ഞത്.

ജീവനക്കാരിയുടെ അഭിപ്രായം അറിഞ്ഞ ശേഷം മൊഴി രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ജോലിക്കെത്തിയ ജീവനക്കാരൻ വസ്ത്രം മാറുന്ന മുറിയിൽ പ്രവേശിച്ച ശേഷം യൂണിഫോം ധരിച്ചു ശസ്ത്രക്രിയാ തിയറ്ററിലേക്കു പോയിരുന്നു. ജീവനക്കാരൻ അഴിച്ചു വച്ച പാന്റ്‌സിന്റെ കീശയിലാണ് വിഡിയോ റെക്കോർഡ് ചെയ്യുന്ന നിലയിൽ‌ മൊബൈൽ‌ ഫോൺ കണ്ടെത്തിയത്. ജീവനക്കാരിയാണ് ഇതു കണ്ടത്. അവർ ഉടനെ മറ്റുള്ളവരെ അറിയിച്ചു. തുടർന്ന് അധികൃതരെത്തി ഫോൺ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama