go

ജില്ലാ ആയുർവേദ ആശുപത്രിയിൽ ലിഫ്റ്റ് റെഡി

Kozhikode News
ജില്ലാ ആയുർവേദ ആശുപത്രിയിലെ ലിഫ്റ്റ്. ചിത്രം : മനോരമ
SHARE

കോഴിക്കോട് ∙ വെസ്റ്റ്ഹിൽ ജില്ലാ ആയുർവേദ ആശുപത്രിയിൽ ഇന്നു മുതൽ ലിഫ്റ്റ് പ്രവർത്തിച്ചു തുടങ്ങും. രാവിലെ 10.30നു ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്റ് ബാബു പറശ്ശേരി ലിഫ്റ്റ് ഉദ്ഘാടനം ചെയ്യും. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ മുക്കം മുഹമ്മദ് ആധ്യക്ഷ്യം വഹിക്കും. ആശുപത്രിയിൽ ലിഫ്റ്റും റാംപും ഇല്ലാത്തതിനാൽ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ഒരുപോലെ ദുരിതം അനുഭവിക്കുകയാണ്.

രോഗികളെ എടുത്താണു മുകളിലത്തെ നിലകളിലേക്കു കൊണ്ടുപോകുന്നത്. തളർന്ന രോഗികളെ മുകളിലത്തെ നിലയിലെ വാർഡിൽ എത്തിക്കാൻ ഏറെ കഷ്ടപ്പെടണം. ലിഫ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം ഏറെക്കാലമായുള്ളതാണ്. അതിനിടയിലാണ് ആശുപത്രി കെട്ടിടം ഒരു നില കൂടി പണിതത്. അതോടെ ലിഫ്റ്റ് അനിവാര്യമായി. തുടർന്നാണു ജില്ലാ പഞ്ചായത്ത് ലിഫ്റ്റ് സ്ഥാപിക്കാൻ പണം കണ്ടെത്തി പ്രവൃത്തി ആരംഭിച്ചത്.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama