go

പാലാട്ട് സ്കൂളിൽ ഇനി പുതുമയുടെ പാഠം

Kozhikode News
നാളെ ഉദ്ഘാടനം ചെയ്യുന്ന തിരുവണ്ണൂർ പാലാട്ട് ഗവ. യുപി സ്കൂൾ കെട്ടിടം. ചിത്രം: മനോരമ
SHARE

കോഴിക്കോട് ∙ സർക്കാർ ഏറ്റെടുത്ത തിരുവണ്ണൂർ പാലാട്ട് യുപി സ്കൂൾ ഇനി പുതിയ കെട്ടിടത്തിലേക്ക്. നാളെ എം.കെ. മുനീർ എംഎൽഎ കെട്ടിടം ഉദ്ഘാടനം ചെയ്യും. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ഉപയോഗിച്ചാണു 4 ക്ലാസ്മുറികളും ഓഫിസും അടങ്ങുന്ന കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.

2016 ജൂലൈ ഒൻപതിനാണ് തിരുവണ്ണൂർ പാലാട്ട് സ്കൂൾ അടച്ചുപൂട്ടിയത്. തുടർന്ന് താൽക്കാലികമായി തിരുവണ്ണൂർ യുആർസിയിലെ ക്ലാസ്മുറികളിലാണ് കുട്ടികൾ പഠിച്ചത്. പാലാട്ട് സ്കൂൾ സർക്കാർ ഏറ്റെടുത്തതോടെ 2017 ഫെബ്രുവരി മൂന്നിന് ഇവരെ സ്വന്തം സ്കൂളിലേക്ക് തിരികെയെത്തിച്ചു. എന്നാൽ, സർക്കാർ ഏറ്റെടുക്കലിനെതിരെ മാനേജർ സ്റ്റേ സമ്പാദിച്ചതിനെത്തുടർന്ന് ക്ലാസുകൾ വീണ്ടും തിരുവണ്ണൂർ യുആർസിയിലേക്കു മാറ്റേണ്ടി വന്നു.

സ്കൂൾ ഏറ്റെടുത്ത സർക്കാർ നടപടി പൂർണമായും ശരിവച്ച് ഹൈക്കോടതിയുടെ വിധി വന്നതോടെയാണ് കുട്ടികൾക്ക് സ്കൂളിലേക്കു മടക്കത്തിനു വഴിയൊരുങ്ങിയത്. ഓടിട്ട പഴയ കെട്ടിടം അപകടാവസ്ഥയിലായതിനാൽ എം.കെ.മുനീർ എംഎൽഎ ഇടപെട്ടു പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിച്ചു. കെ.കെ.രാഗേഷ് എംപി സ്മാർട്ട് ക്ലാസ്റൂം സൗകര്യങ്ങൾക്കായി 94,000 രൂപയും അനുവദിച്ചിട്ടുണ്ട്.

നിലവിൽ 10 വിദ്യാർഥികളാണ് സ്കൂളിൽ പഠിക്കുന്നത്. പ്രധാനാധ്യാപികയടക്കം 4 അധ്യാപകരും ഒരു പ്യൂണുമുണ്ട്. നാളെ 3നു നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ എം.രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. കൗൺസിലർ നമ്പിടി നാരായണൻ മുഖ്യാഥിതിയാകും.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama