go

പൈപ്പിനുള്ളിലാക്കി സൂക്ഷിച്ച 9 സ്റ്റീൽ ബോംബുകൾ കണ്ടെത്തി

 നാദാപുരം കുമ്മങ്കോട്  കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ ബോംബ് സ്ക്വാഡ് നിർവീര്യമാക്കാനൊരുങ്ങുന്നു.
നാദാപുരം കുമ്മങ്കോട് കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ ബോംബ് സ്ക്വാഡ് നിർവീര്യമാക്കാനൊരുങ്ങുന്നു.
SHARE

നാദാപുരം∙ കുമ്മങ്കോട് സൗത്തിൽ ഒതയോത്ത് സ്കൂൾ ഭാഗത്തെ വിജനമായ പറമ്പിൽ കയ്യാലപ്പൊത്തിൽ ഒളിപ്പിച്ച 9 സ്റ്റീൽ ബോംബുകൾ മതിൽ നിർമാണത്തിനെത്തിയ തൊഴിലാളികൾ കണ്ടെത്തി.  മണ്ണു നീക്കുന്നതിനിടയിലാണ് ഇരു ഭാഗവും അടപ്പോടു കൂടിയ പിവിസി പൈപ്പ്   കണ്ടെത്തിയത്.   പൊലീസ് ബോംബ് സ്ക്വാഡ് പൈപ്പ് പുറത്തെടുത്ത് പരിശോധിച്ചപ്പോഴാണ് പഴക്കമുള്ള ബോംബുകൾ കിട്ടിയത്. റൂറൽ എസ്പി ജി. ജയദേവ്, എഎസ്പി വിവേക് കുമാർ എന്നിവർ സ്ഥലത്തെത്തി പരിശോധിച്ച ശേഷം ചേലക്കാട്ടെ ക്വാറിയിൽ കൊണ്ടു പോയി ബോംബുകൾ നിർവീര്യമാക്കി.

മുൻ‌പ്, രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ ആവശ്യമായി വരുമ്പോൾ ഉപയോഗിക്കാനായി സൂക്ഷിച്ചതാകണം ഈ ബോംബുകളെന്നാണ് അനുമാനം. മുൻ‌പും ഈ മേഖലയിൽ ഒട്ടേറെ ബോംബുകൾ കണ്ടെത്തിയിരുന്നെങ്കിലും പലതിനും തുമ്പ് ലഭിച്ചിരുന്നില്ല. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  ബോംബ് സ്ക്വാഡിലെ  എഎസ്ഐ എം.എം. ഭാസകരൻ, അംഗങ്ങളായ സന്തോഷ് കുറാരി, ധനേഷ്,  സുധീഷ്, നവാസ്, ഡോഗ് സ്ക്വാഡിലെ  പ്രതീഷ് എന്നിവർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama