go

മൃഗാശുപത്രി സബ്സെന്റർ കെട്ടിടം കാടുമൂടി

  ഊരത്ത് തെന്നാരംപൊയിൽ മൃഗാശുപത്രി സബ് സെന്റർ കെട്ടിടം കാടുമൂടിയ നിലയിൽ.
ഊരത്ത് തെന്നാരംപൊയിൽ മൃഗാശുപത്രി സബ് സെന്റർ കെട്ടിടം കാടുമൂടിയ നിലയിൽ.
SHARE

കുറ്റ്യാടി ∙ ഊരത്ത് തെന്നാരംപൊയിലിലെ മൃഗാശുപത്രി സബ് സെന്റർ കെട്ടിടം കാടുമൂടി. സ്വകാര്യവ്യക്തി സൗജന്യമായി നൽകിയ സ്ഥലത്തു പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ചാണു കെട്ടിടം നിർമിച്ചത്. ഉദ്ഘാടനം കഴിഞ്ഞിട്ടും സബ് സെന്റർ ഇതുവരെ തുറന്നിട്ടില്ല. വൈദ്യുതി കണക്‌ഷനുമില്ല. കാടു മൂടിയതോടെ സബ്സെന്റർ കെട്ടിടം സാമൂഹിക വിരുദ്ധരുടെ ഇടമായി.

ഒട്ടേറെ ക്ഷീരകർഷകരുള്ള ഇവിടെ മൃഗങ്ങൾക്ക് രോഗം വന്നാൽ കിലോമീറ്ററുകൾ അകലെ വടയത്തെ ആശുപത്രിയിൽ എത്തണം.  അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ മൃഗസംരക്ഷണ വകുപ്പുമായി ബന്ധമില്ലാതെയാണു കെട്ടിടം നിർമിച്ചതെന്ന മറുപടിയാണു നാട്ടുകാർക്കു ലഭിച്ചത്. സാങ്കേതിക പ്രശ്നം പരിഹരിച്ച് സബ് സെന്റർ  ‌തുറക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. 

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama