go

സ്നേഹത്തിന്റെ ഫലം ‘അഭയം’

 കാലിക്കറ്റ് സർവകലാശാല ‘അഭയം’ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ഹോളി ക്രോസ് കോളജിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമിച്ച വീടിന്റെ താക്കോൽ പ്രോ വൈസ് ചാൻസലർ ഡോ. പി.മോഹനിൽ നിന്നു പി.തങ്കമണിയും മകൾ അനാമികയും ചേർന്ന് ഏറ്റുവാങ്ങുന്നു. വി.അനീഷ്കുമാർ, റജിസ്ട്രാർ ബാലസുബ്രഹ്മണ്യൻ, സിസ്റ്റർ ഡോ. ഷൈനി ജോർജ്, സി.പി.കുഞ്ഞിമുഹമ്മദ്, സിസ്റ്റർ ലിൻസി ചെറിയാൻ, വി.ഉണ്ണിമായ, എസ്.സച്ചിൻ റോഷ് എന്നിവർ സമീപം.
കാലിക്കറ്റ് സർവകലാശാല ‘അഭയം’ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ഹോളി ക്രോസ് കോളജിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമിച്ച വീടിന്റെ താക്കോൽ പ്രോ വൈസ് ചാൻസലർ ഡോ. പി.മോഹനിൽ നിന്നു പി.തങ്കമണിയും മകൾ അനാമികയും ചേർന്ന് ഏറ്റുവാങ്ങുന്നു. വി.അനീഷ്കുമാർ, റജിസ്ട്രാർ ബാലസുബ്രഹ്മണ്യൻ, സിസ്റ്റർ ഡോ. ഷൈനി ജോർജ്, സി.പി.കുഞ്ഞിമുഹമ്മദ്, സിസ്റ്റർ ലിൻസി ചെറിയാൻ, വി.ഉണ്ണിമായ, എസ്.സച്ചിൻ റോഷ് എന്നിവർ സമീപം.
SHARE

കോഴിക്കോട് ∙ ഹോളി ക്രോസ് കോളജ് എൻഎസ്എസ് വൊളന്റിയർമാർ ഒരു മനസ്സോടെ പ്രയത്നിച്ചപ്പോൾ പി.തങ്കമണിക്ക് സ്വപ്ന വീട് യാഥാർഥ്യമായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വിഭാവനം ചെയ്ത ഭവനരഹിതർക്കു വീടു നിർമിച്ചു നൽകുന്ന അഭയം പദ്ധതിയുടെ ഭാഗമായാണ് തങ്കമണിക്ക് വീടു നിർമിച്ചത്. 

വീടു നിർമിക്കാനുള്ള തീരുമാനമെടുത്ത ഹോളി ക്രോസ് എൻഎസ്എസ് യൂണിറ്റ് അതു നൽകാനുള്ള ആളെ അന്വേഷിച്ചപ്പോൾ വിദ്യാർഥികൾക്കു ദിവസവും ഭക്ഷണം വിളമ്പുന്ന തങ്കമണി തന്നെയാണു യോഗ്യയെന്നു കണ്ടെത്തി. ഹോളി ക്രോസ് കോളജിലെ കന്റീനിൽ ദിവസവേതനത്തിനു ജോലി ചെയ്യുന്ന തങ്കമണിയുടെ ഭർത്താവ് 5 വർഷം മുൻപ് മരിച്ചു. 10 വയസ്സുള്ള മകൾ അനാമികയും തങ്കമണിയും മാത്തറയിൽ വാടക വീട്ടിലാണു താമസം. 

സ്വന്തമായൊരു വീട് നടക്കാത്ത സ്വപ്നമായി തങ്കമണി കരുതി. അപ്പോഴാണു കോളജ് എൻഎസ്എസ് യൂണിറ്റ് വീടു നിർമിച്ചു നൽകാമെന്നു പറഞ്ഞത്. പന്തീരാങ്കാവ് ഊർനേരി മീത്തൽ തങ്കമണിക്കു സ്വന്തമായുള്ള ഭൂമിയിൽ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും എത്തി. പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ഷൈനി ജോർജ്, ഹോളി ക്രോസ് ഐഎംടി മാനേജർ സിസ്റ്റർ ലിൻസി ചെറിയാൻ എന്നിവർ നേതൃത്വം നൽകാൻ സദാ ഉണ്ടായി. വിദ്യാർഥികൾ ഒറ്റ മനസ്സോടെ പ്രവർത്തനമാരംഭിച്ചു സഹായിക്കാൻ സുമനസ്സുകളും എത്തി. 8,18.900 രൂപ ചെലവഴിച്ചു വീട് നിർമാണം പൂർത്തിയാക്കി.

ഹോളി ക്രോസ് കോളജിൽ നടന്ന ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ ഡോ. പി.മോഹൻ വീടിന്റെ താക്കോൽ തങ്കമണിക്കു കൈമാറി. ചടങ്ങ് ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. മറുപടി പ്രസംഗത്തിനായി വേദിയിലെത്തിയ തങ്കമണി കൈകൾ കൂപ്പി നിറകണ്ണുകളോടെ മുറിഞ്ഞ വാക്കുകളിൽ എല്ലാവർക്കും നന്ദി പറഞ്ഞു. പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ഷൈനി ജോർജ് ആധ്യക്ഷ്യം വഹിച്ചു. സിസ്റ്റർ ലിൻസി ചെറിയാൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് റജിസ‌്ട്രാർ ബാലസുബ്രഹ്മണ്യൻ, സി.പി.കുഞ്ഞിമുഹമ്മദ്, എം.റിയാസ്, വി.ഉണ്ണിമായ, എസ്.സച്ചിൻ റോഷ്, അർജുൻ ഗോപാൽ, വി.അനീഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama