go

എടക്കാട് റോഡിലെ നിർമാണത്തിൽ കയ്യേറ്റം

SHARE

കോഴിക്കോട്∙ ഈസ്റ്റ്ഹിൽ – എടക്കാട് റോഡിലെ കൊടുംവളവിലെ കെട്ടിടനിർമാണത്തിൽ കയ്യേറ്റമുണ്ടെന്ന് ടൗൺ സർവേയറുടെ പ്രാഥമിക റിപ്പോർട്ട്. ഇത് ഉറപ്പുവരുത്താനായി സ്ഥലത്തിന്റെ രേഖകൾ പരിശോധിക്കുമെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും കോർപറേഷൻ എൻജിനീയറിങ് വിഭാഗം അറിയിച്ചു. ഇതോടൊപ്പം കോർപറേഷൻ അംഗീകരിച്ച പ്ലാനിൽനിന്ന് നിർമാണത്തിൽ വ്യതിചലിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

കെട്ടിടനിർമാണം അനധികൃതമാണന്ന് പരാതി ഉയർന്നതോടെ പ്രവൃത്തി  നിർത്തിവയ്ക്കാൻ കോർപറേഷൻ നിർദേശം നൽകിയിരുന്നു.   പൊതുസ്ഥലം കയ്യേറിയാണ് നിർമാണമെന്ന് പ്രദേശവാസികളാണു കോർപറേഷനും പൊതുമരാമത്ത് വകുപ്പിനും പരാതി നൽകിയത്. കെട്ടിടത്തോടു ചേർന്നുള്ള മതിൽ ഇടിഞ്ഞുവീണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പരിസരവാസിക്കു പരുക്കേറ്റിരുന്നു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama