go

അനുരഞ്ജനത്തിന് പിന്നാലെ ഏറ്റുമുട്ടൽ; 2 പേർക്കെതിരെ കേസ്

SHARE

നാദാപുരം∙ ഉമ്മത്തൂർ എസ്ഐ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ‌, പ്ലസ് ടു വിദ്യാർ‌ഥികൾ‌ തമ്മിലുണ്ടായ ഏറ്റുമുട്ടൽ മധ്യസ്ഥതയിലൂടെ പരിഹരിക്കാൻ ജാതിയേരി കല്ലുമ്മലിലെ വീട്ടിൽ ഒത്തുചേർന്നതിനു പിന്നാലെ ഏറ്റുമുട്ടൽ. ചെക്യാട് പഞ്ചായത്ത് പ്രസിഡന്റ് തൊടുവയിൽ മഹമൂദ്, ജാതിയേരി കല്ലുമ്മൽ ഖാസി പി.കെ. അഹമദ് ബാഖവി, എസ്.പി.എം. തങ്ങൾ  ഉൾപ്പെടെയുള്ളവർ പങ്കെടുത്ത അനുരഞ്ജന ചർച്ചയ്ക്കു പിന്നാലെയുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് വളയം പൊലീസ് 2 കേസെടുത്തു.

എസ്ഐ എം.വി. ജയന്റെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘത്തിന്റെ  ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിനും വിദ്യാർഥികളെ മർദിച്ചതിനുമാണു കേസ്. 6 വിദ്യാർഥികൾക്കാണു മർദനമേറ്റത്. പൊലീസിനെ തടഞ്ഞതിനു ജാതിയേരി കല്ലുമ്മൽ സ്വദേശികളായ മൊയ്തു, ഷരീഫ് ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്താണ് കേസെടുത്തത്. ഇതിനിടെ, മൊയ്തുവിന്റെ വീട്ടിൽ പൊലീസ് ബലപ്രയോഗം നടത്തിയതായി ആരോപിച്ച് ഈ വീട്ടുകാർ വടകര ആശുപത്രിയിൽ ചികിത്സ തേടി.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama