go

ചെറുകിട സംരംഭത്തിന് വാതിൽ തുറന്ന് മെയ്ഡ് ഇൻ ഇന്ത്യ എക്സ്പോ

Kozhikode-Maid-In-India-Expo
ചെറുകിട സംരംഭകർക്കായി മലയാള മനോരമ ക്വിക്ക് കേരള ഡോട് കോമും കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷനും ചേർന്ന് സ്വപ്നനഗരിയിൽ നടത്തുന്ന എക്സ്പോയിലെ തിരക്ക്.
SHARE

കോഴിക്കോട്∙ ഇക്കാലത്ത് ‘ഒരു ചെറുകിട സംരംഭം തുടങ്ങിയാലോ?’ എന്നാലോചിക്കാത്ത കോഴിക്കോട്ടുകാരില്ല. അവർക്കായി തുറന്നിട്ട വാതിലുകളാണ് മെയ്ഡ് ഇൻ ഇന്ത്യ സ്മാൾ ബിസിനസ് എക്സ്പോയുടേത്.  ഈ വഴിയിലൂടെ പുതുപുത്തൻ പ്രതീക്ഷകളുമായി ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തുന്നത്.  

ചെറുകിട സംരംഭകർക്കായി മലയാള മനോരമ ക്വിക്ക് കേരള ഡോട് കോമും സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷനും(കെഎസ്എസ്ഐഎ) ലഘു ഉദ്യോഗ് ഭാരതിയും സംഘടിപ്പിക്കുന്ന മേളയുടെ രണ്ടാംദിവസമായ ഇന്നലെ വൻതിരക്കാണ് അനുഭവപ്പെട്ടത്. .

അരി വറുത്തെടുക്കുന്നതിനും ധാന്യങ്ങൾ പൊടിക്കുന്നതിനുമുള്ള യന്ത്രങ്ങളുമായി മേളയിലെത്തിയ മെറ്റലേജ് ഇൻഡസ്ട്രീസ് കാണികളെ പിടിച്ചിരുത്തി. ഫുഡ് ബീവറേജ് മെഷിനറി വിഭാഗം കാണികളായെത്തിയ സംരംഭകരെ ഏറെ ആകർഷിക്കുന്നതായിരുന്നു.

എംആർടി ഗ്രീൻ പ്രൊഡക്റ്റ്സ്, സ്വാഭിമാൻ പ്രൊഡക്റ്റ്സ് എന്നിവയുടെ ജൈവ ഉൽപന്നങ്ങൾ, സാമൂരിൻ ഡെക്കറിന്റെ കോട്ടൺ തുണിത്തരങ്ങൾ, പെന്റഗൺ മാർക്കറ്റിങ്ങിന്റെ പാക്കിങ്–കോഡിങ് ഉപകരണങ്ങൾ, മെറ്റൽ സിഎൻസി കട്ടിങ്ങ് അവതരിപ്പിച്ച എൻസികെ മെറ്റൽസ്,  വ്യാവസായിക ഗിയർബോക്സും പുള്ളികളും വി ബെൽറ്റുകളുമൊക്കെയായെത്തിയ ബീസീ എൻജിനീയറിങ്, എംഎസ് എൻജിനീയറിങ്, ഹൈടെക് ഗിയർ കമ്പനി തുടങ്ങിയവയും കാണികളെ ആകർഷിച്ചു. വിജയകഥയുമായെത്തിയ കെൻസ ടിഎംടി ഇരുമ്പുരുക്ക് വ്യവസായ വിഭാഗത്തിൽ ശ്രദ്ധേയമായി.    

സെന്റ് അൽഫോൺസ കോളജിലെ എജ്യുക്കേഷൻ ബിസിനസ് ഇൻകുബേഷൻ ഡയറക്്ടർ ഡോ. പി.കെ.നൗഷാദ്, കാഡ് സെന്റർ ബിസിനസ് ഹെഡ് ജി.വിവേക് എന്നിവർ ക്ലാസ് നയിച്ചു. രാവിലെ 11 മുതൽ രാത്രി 8 വരെ നടക്കുന്ന പ്രദർശനത്തിൽ പ്രവേശനം സൗജന്യം. 13ന് സമാപിക്കും.  മേള സന്ദർശിക്കുന്നവർക്ക് സൗജന്യ നേത്ര പരിശോധനയ്ക്കുള്ള സൗകര്യവുമുണ്ട്. 

എക്സ്പോയിൽ ഇന്ന് 

∙ ഇൻഡസ്ട്രിയൽ ഫിനാൻസ് എന്ന വിഷയത്തിൽ  കേരള ഫിനാൻഷ്യൽ കോർപറേഷൻ മുൻ ജന. മാനേജർ സുബ്രഹ്മണ്യൻ പടിക്കൽ  5.00ന് ക്ലാസെടുക്കും.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama