മുക്കം ∙ മത മൈത്രിയുടെ മാതൃകയായി മാറിയ കളൻതോട് പി.എസ്.കെ.തങ്ങളുടെ സ്നേഹസംഗമത്തിന് കൊടിയിറങ്ങി. നിർധനരായ ഇരുപതിനായിരം കുടുംബങ്ങൾക്ക് 10 കിലോഗ്രാം അരിയും മറ്റ് സമ്മാനങ്ങളും വിതരണം ചെയ്തു. മെഡിക്കൽ ക്യാംപുകളും സൗജന്യ മരുന്ന് വിതരണവും നടന്നു.
സാംസ്കാരിക സമ്മേളനം മന്ത്രി കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്തു. കക്കാട് മുഹമ്മദ് ഫൈസി മുഖ്യാതിഥിയായിരുന്നു. കലാപരിപാടികളും നടത്തി. സൂഫിവര്യൻ ഉസ്മാൻ കോയയെന്ന പി.എസ്.കെ.തങ്ങളുടെ സ്മരണയിലാണ് സ്നേഹ സംഗമം.
തങ്ങളുടെ വിയോഗ ശേഷം മക്കളായ മുഹമ്മദ് മശ്ഹൂർ തങ്ങൾ, സഹൽ മശ്ഹൂർ തങ്ങൾ എന്നിവരുടെ കാർമികത്വത്തിലാണ് മജ്ലിസും സ്നേഹ സംഗമവും നടത്തുന്നത്.