go

പരിശോധന കഴിഞ്ഞു; എന്നാൽ മരുന്നില്ല

 Kozhikode News
വടകര പുതിയ ബസ് സ്റ്റാൻഡിനടുത്തെ ഓടയിൽ മലിനജലം ബണ്ട് കെട്ടി തടഞ്ഞ നിലയിൽ.
SHARE

വടകര ∙ പുതിയ ബസ് സ്റ്റാൻഡിനടുത്ത് ഓടയുടെ സ്‌ലാബുകൾ പൊളിച്ചതോടെ ദുരിതത്തിലായത് നാട്ടുകാർ. നവീകരണം പൂർത്തിയാക്കാത്തതിനാൽ മലിനജലവും ദുർഗന്ധവും നാട്ടുകാർക്ക് തലവേദനയായി. ഓടയിലെ മലിനജലം ബണ്ട് കെട്ടി നിർത്തിയതിനാലാണ് ദുർഗന്ധം ഉയരുന്നത്.

വിവിധ സ്ഥാപനങ്ങൾ ഓടയിലേക്കു ശുചിമുറി മാലിന്യം ഒഴുക്കുന്നത് കണ്ടെത്താൻ സ്‌ലാബ് പൊളിച്ചു നടത്തിയ പരിശോധനയാണ് വിനയായത്. യന്ത്രം കൊണ്ട് പൊളിച്ച് കഷ്ണമാക്കിയ സ്ലാബുകൾ പുനഃസ്ഥാപിച്ചിട്ടില്ല. രണ്ടു മാസത്തോളമായി ഓട തുറന്നു കിടക്കുന്നതിനാൽ ശ്രീമണി കെട്ടിടം മുതൽ പാർക്ക് റോഡ് വരെ ദുർഗന്ധം രൂക്ഷമാണ്.

ഓടയുടെ മുകളിലൂടെ ഹൈവേയിൽ നിന്നു പുതിയ ബസ് സ്റ്റാൻഡിലേക്ക് ചെറിയ വാഹനങ്ങൾ പോയിരുന്നു. ഓട തകർന്നതോടെ ഓട്ടോറിക്ഷകൾ അടക്കം ലിങ്ക് റോഡിലേക്ക് കയറി അര കിലോമീറ്റർ അധികം സഞ്ചരിച്ചാണ് തൊട്ടടുത്തുള്ള പുതിയ സ്റ്റാൻഡ് ഭാഗത്തേക്ക് എത്തുന്നത്.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama