go

കേരഗ്രാമം പദ്ധതി യാന്ത്രികമായി കാണരുത്: മന്ത്രി സുനിൽകുമാർ

  Kozhikode News
വളയത്ത് കേരഗ്രാമം പദ്ധതി ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.എസ്.സുനിൽകുമാറിനെ ഇ.കെ.വിജയൻ എംഎൽഎയുടെ നേതൃത്വത്തിൽ‌ നൽകിയ സ്വീകരണം.
SHARE

വളയം∙ കൃഷി വകുപ്പു നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയെ യാന്ത്രികമായി കാണാതെ കർഷകർക്ക് പ്രയോജനകരമാകും വിധം കർഷക സമിതികൾ പ്രയത്നിക്കണമെന്നു മന്ത്രി വി.എസ്. സുനിൽകുമാർ. വളയം പഞ്ചായത്തിൽ കൃഷി വകുപ്പ് നൽകുന്ന 50 ലക്ഷം രൂപയും പഞ്ചായത്തിന്റെ 50 ലക്ഷം രൂപയും ഉപയോഗിച്ചു ക്ഷേമകരമായ പദ്ധതികൾ നടപ്പിലാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.991 കർഷകരാണ് വളയത്ത് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. 45,000 തെങ്ങുകൾക്ക് പ്രയോജനം ലഭിക്കും. ഉൽപാദനക്ഷമത കൂട്ടുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇ.കെ.വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു. 

ആനുകൂല്യ വിതരണം നാളികേര വികസന കോർപറേഷൻ ചെയർമാൻ എം. നാരായണനും ഇടവിള കൃഷി വിത്തു വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. ബാലകൃഷ്ണനും വളം, തൈ വിതരണം ജില്ലാ പഞ്ചായത്തംഗം അഹമദ് പുന്നക്കലും നിർവഹിച്ചു.

 പഞ്ചായത്ത് പ്രസിഡന്റ് എം. സുമതി, വൈസ് പ്രസിഡന്റ് എൻ.പി. കണ്ണൻ, സ്ഥിരം സമിതി അധ്യക്ഷരായ എ.കെ. രവീന്ദ്രൻ, പി.എസ്. പ്രീത, പി. അജിത, മെംബർമാരായ ടി.എം.വി. അബ്ദുൽഹമീദ്, ടി.ഇ. നന്ദകുമാർ, ബ്ലോക്ക് മെംബർമാരായ കെ.പി. കൃഷ്ണൻ, സി.പി. റീന, കൃഷി അസി. ഡയറക്ടർ കെ.എസ്. സിന്ധു, പ്രിൻസിപ്പൽ കൃഷി ഓഫിസർ ആർ. മിനി, കെ. ചന്ദ്രൻ, എം. ദിവാകരൻ, കെ.ടി. കുഞ്ഞിക്കണ്ണൻ, കെ. രാഘവൻ അടിയോടി, എം.ടി. ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama