go

മോദി സർക്കാരിന്റേത് ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നയം: കെപിസിടിഎ

Kozhikode News
കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ബത്തേരിയിൽ എഐസിസി അംഗം കെ.സി.റോസക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു.
SHARE

ബത്തേരി ∙ ഉന്നത വിദ്യാഭ്യാസ മേഖലയെയും രാജ്യത്തെ അഭിമാനകരമായി നിൽക്കുന്ന സർവകലാശാലകളെയും തകർക്കുന്ന വിദ്യാഭ്യാസ നയമാണ് നരേന്ദ്ര മോദി സർക്കാർ പിന്തുടരുന്നതെന്നും കോൺഗ്രസ് സർക്കാരുകളാണ് ഐഐടിയും ഐഐഎമ്മും അടക്കമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ ഇന്ത്യയിൽ സ്ഥാപിച്ചതെന്നും കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു. 

കഴിഞ്ഞ 5 വർഷമായി ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അനുവദിക്കുന്ന ഫണ്ട് വെട്ടിക്കുറയ്ക്കുകയും കാവിവൽക്കരണം സർവ മേഖലകളിലേക്കും വ്യാപിപ്പിക്കുകയുമാണ് മോദി സർക്കാർ ചെയ്യുന്നത്. എഐസിസി അംഗം കെ.സി.റോസക്കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. ജയചന്ദ്രൻ കീഴോത്ത് അധ്യക്ഷത വഹിച്ചു.  

കെപിസിസി അംഗം പി.പി.ആലി, സംസ്ഥാന സെക്രട്ടറി യു. അബ്ദുൽ കലാം,  ഡോ. കെ.എം.നസീർ, ഡോ. ജിജി, ഡോ. ജോബി തോമസ്, സി.അഷറഫ്, സി.എ.ഗോപി, പി.എ.മത്തായി, പി.കബീർ, സിബി ജോസഫ്, സബീൻ ബേബി എന്നിവർ പ്രസംഗിച്ചു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama