go

പയിമ്പ്രയ്ക്ക് പറയാ‍ൻ പുതിയ ഇൻഡോർ കോർട്ട്

Kozhikode-payimbra-new-indor-court
പയിമ്പ്ര വോളി ഫ്രൻ‍ഡ്സ് സെന്ററിലെ പുതിയ ഇൻഡോർ കോർട്ടിന്റെ ഉദ്ഘാടനം മുൻ വോളി ദേശീയതാരം ടോം ജോസഫ് നിർവഹിക്കുന്നു. കെ.കെ. ശ്രീധരൻ, ടി.കെ.രാഘവൻ, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.ജെ. ജോഷ്വ, കെ.പി. ബിനീഷ് കുമാർ, എം.കെ. ലിനി തുടങ്ങിയവർ സമീപം.
SHARE

കോഴിക്കോട് ∙ ആഘോഷരാവിൽ പയിമ്പ്ര വോളി ഫ്രൻഡ്സ് സെന്ററിലെ പുതിയ ഇൻഡോർ കോർട്ട് ഉദ്ഘാടനം ചെയ്തു. ഏറ്റവും മികച്ച കായിക ക്ലബ്ബിനുള്ള മലയാള മനോരമയുടെ പ്രഥമ പുരസ്കാരത്തിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ കിട്ടിയ 3 ലക്ഷം രൂപയാണു പുതിയ കോർട്ടിന്റെ നിർമാണം പുനരാരംഭിക്കാൻ പയിമ്പ്രക്കാർക്ക് ഊർജമായത്.

പഴയകാല താരങ്ങളുടെയും കുട്ടിത്താരങ്ങളുടെയും സംഗമഭൂമിയായിരുന്നു ഇന്നലെ വൈകിട്ടു പയിമ്പ്രയുടെ വോളിബോൾ മണ്ണ്. സ്മാഷുകളും ബ്ലോക്കുകളും തീപ്പൊരി ചിതറിക്കുന്ന മൈതാനം  താള, ലയ, നൃത്ത ചുവടുകൾക്കു വഴിമാറിക്കൊടുത്തു. 

മുൻ ഇന്ത്യൻ വോളി ക്യാപ്റ്റൻ ടോം ജോസഫ് ഉദ്ഘാടനം ചെയ്തു. കുരുവട്ടൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.കെ.ലിനി ആധ്യക്ഷ്യം വഹിച്ചു. 

മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.ജെ.ജോഷ്വ, ക്ലബ് പ്രസിഡന്റ് എൻ.ദേവദാസൻ, സെക്രട്ടറി ബൈജു തട്ടാരിൽ, എം.പി.സുരേഷ്, രജീഷ് മഠത്തിൽ, ടി.ദിനേശ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. 

പയിമ്പ്രയിൽനിന്നു രാജ്യാന്തരതാരങ്ങളായി വളർന്ന കെ.പി.അനുശ്രീ, വി.നന്ദന എന്നിവരുൾപ്പെടെയുള്ള 50 താരങ്ങളെ അനുമോദിച്ചു. പരിശീലകരായ ടി.കെ.രാഘവൻനായർ, കെ.കെ.ശ്രീധരൻ, കെ.പി.വിനീഷ്കുമാർ, ഒ.ബാലൻ നായർ, കുട്ടപ്പക്കുറുപ്പ്, എം.സുധീഷ്, ടി.എ.അഗസ്റ്റിൻ, പി.എ.തോമസ്, നടുവണ്ണൂർ അച്യുതൻ നായർ തുടങ്ങിയവർ ക്ലബ്ബിന്റെ ആദരമേറ്റുവാങ്ങി. 

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama