go

നമുക്കു വേണം അപകടമില്ലാത്ത റോഡുകൾ; ജീവിതവും

Kozhikode-with-out-danger
SHARE

കോഴിക്കോട് ∙ ഒരൊറ്റ വാഹനാപകടംപോലും ഉണ്ടാകാത്ത ‘സുരക്ഷാ മേഖല’കൾ സൃഷ്ടിക്കാൻ പദ്ധതി തയാറാക്കുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ. ആദ്യഘട്ടത്തിൽ കോഴിക്കോട് നഗരത്തിലാകും ‘സേഫ് സോൺ’ തുടങ്ങുക. ആദ്യം ഒരു പ്രദേശം തിരഞ്ഞെടുക്കും. 24 മണിക്കൂറും ആ മേഖലയിൽ പരിശോധനയുണ്ടാകും. 

കർശന നിരീക്ഷണത്തിലൂടെ ഗതാഗത ലംഘനങ്ങൾ കുറച്ചുകൊണ്ടുവരും. മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും മുഴുവൻ സമയ സാന്നിധ്യം മേഖലയിലുണ്ടാവും. കോർപറേഷന്റെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. ഉടൻതന്നെ ആലോചനാ യോഗം വിളിച്ചുചേർക്കും. റസിഡന്റ്സ് അസോസിയേഷനുകളുടെയും സന്നദ്ധ സംഘടനകളുടെയും പിന്തുണയും പരിപാടിക്കായി തേടും. 

അവരുടെ നേതൃത്വത്തിലാകും സേഫ് സോണുകളിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കുക. പൊലീസ്, ഗതാഗത വകുപ്പുകൾക്കൊപ്പം അത്തരം സമിതികളും നിയമലംഘനങ്ങൾ കണ്ടെത്താൻ നിരത്തിലിറങ്ങും. പദ്ധതിയുടെ കരട് തയാറാക്കാൻ ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama