go

അഴുക്കുചാലിനായി കുഴിച്ചു; ഒഴുക്കുചാലായി വഴിയോരം

kozhikode-karaparamb
കാരപ്പറമ്പ് ജംക്‌ഷനിൽ പിപ്പിൾസ് റോഡിനു സമീപം ശുദ്ധജല വിതരണക്കുഴൽ പൊട്ടി പാഴാകുന്ന ജലം. ചിത്രം : മനോരമ
SHARE

കോഴിക്കോട് ∙ അഴുക്കുചാൽ പദ്ധതിയുടെ പ്രവൃത്തിക്കു മണ്ണുമാന്തി ഉപയോഗിച്ച് കുഴി എടുക്കുന്നതിനിടെ  ജലവിതരണക്കുഴൽ പൊട്ടി വെള്ളം പാഴായി. 

കാരപ്പറമ്പ്– പീപ്പിൾസ് റോഡിലെ അഴുക്കുചാൽ പ്രവൃത്തിയുടെ ഭാഗമായാണ് കുഴി എടുത്തത്.  150 എംഎം പൈപ്പാണ് ഇന്നലെ വൈകിട്ടു മൂന്നോടെ പൊട്ടിയത്. വലിയ കുഴി നിറഞ്ഞു വെള്ളം പുറത്തേക്കെത്തുമെന്നായാതതോടെ മോട്ടർ ഉപയോഗിച്ചു വെള്ളം പമ്പ് ചെയ്യാൻ തുടങ്ങി.  ജല വിതരണക്കുഴൽ പോകുന്നതിനാൽ ഇവിടെ മണ്ണുമാന്തി ഉപയോഗിച്ചു കുഴി എടുക്കുമ്പോൾ ശ്രദ്ധിക്കണമെന്നു ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ സ്ഥലത്തെത്തി പ്രവൃത്തി നടത്തുന്നവരോടു പറഞ്ഞിരുന്നു.

ഇതിനെല്ലാം ശേഷമായിരുന്നു കുഴി എടുക്കലും പൈപ്പ് പൊട്ടലുമെല്ലാം നടന്നത്. ഇന്ന് ഈസ്റ്റ്ഹിൽ സംഭരണിയിൽ നിന്നുള്ള ജല വിതരണം പൂർണമായും മലാപ്പറമ്പ് സംഭരണിയിൽ നിന്നുള്ളത് ഭാഗികമായും മുടങ്ങുമെന്നും ജല അതോറിറ്റി അധികൃതർ പറഞ്ഞു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama