go

തിരയടി, കടലിന്റെ തിരിച്ചടി

kozhikode-beach
തിര തിരികെയെത്തിച്ചത്: ശക്തമായ തിരയെത്തുടർന്ന് തീരത്ത് അടിഞ്ഞ മാലിന്യം. വെള്ളയിൽ പുലിമൂട്ടിനു സമീപം ബീച്ചിലെ കാഴ്ച. ചിത്രം:  എം.ടി.വിധുരാജ്∙ മനോരമ
SHARE

കോഴിക്കോട് ∙ കടലോരം വീണ്ടും മാലിന്യ തീരമായി. കടലിലേക്ക് വലിച്ചെറിഞ്ഞ ജൈവ അജൈവമാലിന്യങ്ങളാണ് തിരയടിയിൽ തിരിച്ച് തീരത്ത് എത്തിയിരിക്കുന്നത്.  വെള്ളയിൽ പുലിമൂട്ടു മുതൽ തെക്ക് ലൈറ്റ് ഹൗസ് വരെയുള്ള തീരത്ത് വൻതോതിലാണ് മാലിന്യം വന്ന് അടിഞ്ഞിരിക്കുന്നത്. തീരത്തേക്ക് ഇറങ്ങാൻ പോലും കഴിയാത്ത അവസ്ഥ. കറുപ്പ് കലർന്ന തിരമാലകളാണ് തീരത്തേക്ക് ആഞ്ഞടിക്കുന്നത്. തീരമാകെ കറുത്ത കുഴമ്പ് രൂപത്തിലുള്ള മാലിന്യം പരക്കുകയും ചെയ്യുന്നു. ഇതിൽ നിന്നു രൂക്ഷ ഗന്ധവും ഉയരുന്നുണ്ട്.

 2 ആഴ്ച മുൻപാണ്  22.5 കിലോ മീറ്റർ വരുന്ന കടൽതീരത്ത് കോർപറേഷന്റെ നേതൃത്വത്തിൽ ജനകീയ ശുചീകരണം നടത്തിയത്. ഈ ശുചീകരണത്തിൽ ലോഡ് കണക്കിനു മാലിന്യങ്ങളാണ് നീക്കിയിരുന്നത്. 2500 ചാക്ക് അജൈവ പാഴ്‌വസ്തുക്കൾ പുനഃചംക്രമണ യൂണിറ്റിലേക്കും മാറ്റിയിരുന്നു. വൻ തോതിൽ ജൈവ മാലിന്യം കടൽതീരത്ത് കുഴിയെടുത്ത് മൂടുകയും ചെയ്തിരുന്നു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama