go

കഴുത്തിൽ ബ്ലേഡ് വച്ച് ഭീഷണിപ്പെടുത്തി കവർച്ച: യുവാവ് പിടിയിൽ

Kozhikode News
രതീഷ് ഏലിയാസ്
SHARE

കോഴിക്കോട് ∙ യുവാവിന്റെ കഴുത്തിൽ ബ്ലേഡ് വച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈൽഫോണും കവർന്ന കേസിൽ പുതിയങ്ങാടി സീതാലയം വീട്ടിൽ രതീഷ് ഏലിയാ(കോട്ടൂളി രതീഷ് 34)സിനെ പൊലീസ് പിടികൂടി. ബീച്ചിനടുത്തുള്ള റസ്റ്ററന്റിൽ ഭക്ഷണം കഴിച്ചിറങ്ങിയ യുവാവിനെ ഇരുട്ടത്തേക്കു വിളിച്ചുവരുത്തിയായിരുന്നു പിടിച്ചുപറി. റസ്റ്ററന്റിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് രതീഷാണ് കുറ്റകൃത്യം ചെയ്തതെന്ന് പൊലീസിനു മനസിലായത്.

തുടർന്ന് ടൗൺ സ്റ്റേഷൻ ഓഫിസർ ടി.എസ്.ബിജുവും സൗത്ത് എസി എ.ജെ.ബാബുവിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും ചേർന്ന് രതീഷിനെ പിടികൂടുകയായിരുന്നു. മറ്റൊരു കേസിൽ ജയിൽശിക്ഷ അനുഭവിച്ച് 16 ദിവസങ്ങൾക്കു മുൻപാണ് രതീഷ് ജയിൽ മോചിതനായത്.  

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama