go

മുതുകാട് ഉദയനഗറിൽ വീടില്ലാതെ നിർധന കുടുംബം ദുരിതത്തിൽ

kozhikode-house
ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് ഉദയനഗറിലെ മുഞ്ഞോറമലയില്‍ തങ്കപ്പന്റെ വീട് ശോച്യാവസ്ഥയില്‍.
SHARE

ചക്കിട്ടപാറ ∙ പഞ്ചായത്തിൽ 5 ാം വാർഡിലെ മുതുകാട് ഉദയ നഗറിൽ വർഷങ്ങളായി പഞ്ചായത്തിൽ വീടിനു അപേക്ഷ നൽകി കാത്തിരിക്കുന്ന നിർധന കുടുംബം ദുരിതത്തിൽ.  കഴിഞ്ഞ 22 വർഷമായി മുഞ്ഞോറമലയിൽ തങ്കപ്പൻ -സരോജിനി ദമ്പതികൾ ഭവന നിർമാണ ധനസഹായത്തിന് പഞ്ചായത്തിൽ ഒട്ടേറെ അപേക്ഷകൾ നൽകിയതല്ലാതെ ഫലമുണ്ടായില്ല. നിലവിലുണ്ടായിരുന്ന വീടിന്റെ ഭിത്തിയും,പ്ലാസ്റ്റിക് ഷീറ്റും നശിച്ചതിനാൽ പിൻഭാഗത്ത് പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലിലാണു ഇപ്പോൾ താമസം. സ്വന്തമായുള്ള 22.5 സെന്റ് ഭൂമിക്ക് പട്ടയമില്ലാത്തതാണ് പ്രശ്നമായത്. 73കാരനായ തങ്കപ്പനും ഭാര്യ സരോജിനിയും രോഗികളാണ്.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama