go

കോട്ടൂർ വില്ലേജിൽ രണ്ടു മാസമായി വില്ലേജ് ഓഫിസർ ഇല്ല

SHARE

നടുവണ്ണൂർ ∙ കോട്ടൂർ വില്ലേജിൽ രണ്ടു മാസമായി ഓഫിസർ ഇല്ല, വിദ്യാർഥികളടക്കം വിവിധ ആവശ്യങ്ങൾക്ക് ഓഫിസിൽ എത്തുന്നവർ നിരാശരായി മടങ്ങുന്നു. തുടർ പഠനത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹാജരാക്കേണ്ട രേഖകൾ യഥാസമയം കിട്ടാതെ വിദ്യാർഥികൾ ബുദ്ധിമുട്ടുകയാണ്. നിലവിലുണ്ടായിരുന്ന  വില്ലേജ് ഓഫിസർ വിരമിച്ച ശേഷം പകരക്കാരൻ എത്തിയിട്ടില്ല. 

കൈവശാവകാശ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കാൻ വില്ലേജ് ഓഫിസർ നിർബന്ധമാണ്. കുറച്ചു ദിവസം നടുവണ്ണൂർ വില്ലേജ് ഓഫിസർക്ക് അധിക ചുമതല നൽകിയിരുന്നു. എന്നാൽ വിസ്തൃതി കൂടുതലുള്ള കോട്ടൂരിൽ ഭാഗികമായ സേവനം അത്യാവശ്യ കാര്യങ്ങൾ നിർവഹിക്കാൻ പോലും പര്യാപ്തമല്ല. നിലവിൽ അവിടനല്ലൂർ വില്ലേജ് ഓഫിസർക്കാണ് ചുമതല.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama